അമ്മയെ കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ബെംഗളൂരുവിൽ രണ്ടാനച്ഛനെ മകൻ അടിച്ചു കൊന്നു
Son Kills Drunk Stepfather for Attacking Mother With Scissors in Bengaluru: ഉദയിൻ്റെ അമ്മയായ ദീന ആദ്യ ഭർത്താവുമായി വേർപിരിഞ്ഞതിന് ശേഷം 22 വർഷം മുൻപാണ് ശ്രീധറിനെ വിവാഹം കഴിച്ചത്. ദീനയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് ഉദയ്. ശ്രീധറിൻ്റെ മക്കളായ ദർശൻ, കാഞ്ചന എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്
ബെംഗളൂരു: മദ്യപിച്ച് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച രണ്ടാനച്ഛനെ 23 കാരനായ മകൻ ആക്രമിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ശിവപുരയിലാണ് സംഭവം. ഉദയ് കുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. ബൈക്കിൻ്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ചാണ് ഇയാൾ രണ്ടാനച്ഛനായ ശ്രീധറിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ഉദയിൻ്റെ അമ്മയായ ദീന ആദ്യ ഭർത്താവുമായി വേർപിരിഞ്ഞതിന് ശേഷം 22 വർഷം മുൻപാണ് ശ്രീധറിനെ വിവാഹം കഴിച്ചത്. ദീനയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് ഉദയ്. ശ്രീധറിൻ്റെ മക്കളായ ദർശൻ, കാഞ്ചന എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മാധ്യമപ്രവർത്തകനായിരുന്ന ശ്രീധറിന് സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഇത്തരം വഴക്കുകൾക്കിടെ ഇയാൾ ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
Also Read: Chennai Metro: 15 വർഷത്തെ കാത്തിരിപ്പിന് വിരാമം, എംആർടിഎസ് ഇനി മെട്രോയുടെ ഭാഗം
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. മദ്യപിച്ചെത്തിയ ശ്രീധർ കത്രിക ഉപയോഗിച്ച് ദീനയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ അമ്മയ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉദയ് ബൈക്കിൻ്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് ശ്രീധറിനെ മൂന്ന് തവണ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ശ്രീധറിനെ ഉടൻ തന്നെ ചികിത്സയ്ക്കായി ബി.ജി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉദയിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ശ്രീധറിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മദനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷ്ണം ആരംഭിച്ചു. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.
English Summary
A 23-year-old man, Uday Kumar, was arrested in Bengaluru for killing his stepfather, Sridhar. The incident occurred when a drunk Sridhar attempted to attack Uday’s mother with scissors. To protect her, Uday struck him with a motorcycle shock absorber. Sridhar succumbed to his injuries at the hospital.