ദുർമന്ത്രവാദിയെന്ന് സംശയം; തെലങ്കാനയിൽ യുവാവ് സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നു
Suspecting Black Magic, Man Burns Mother Alive in Telangana Village: പത്ത് ദിവസം മുൻപാണ് ദുർഗേഷ് ഹൈദെരാബാദിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിൽ നടന്ന ചില മരണങ്ങൾക്ക് കാരണം തൻ്റെ അമ്മയാണെന്നും ഇവർ രഹസ്യമായി ദുർമന്ത്രവാദം ചെയ്യുന്നുണ്ട് എന്നും ദുർഗേഷ് വുശ്വസിച്ചിരുന്നു

പ്രതീകാത്മക ചിത്രം
ഹൈദേരാബാദ്: ദുർമന്തവാദം ചെയ്യുന്നു എന്ന സംശയത്തെ തുടർന്ന് തെലങ്കാനയിൽ 21-കാരൻ സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നു. തെലങ്കാനയിലെ മെദക് ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം അരങ്ങേറിയത്. 40-കാരിയായ കറെ സായമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ കറെ ദുർഗേഷാണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി. സ്വന്തം ഓട്ടോറിക്ഷയിൽ നിന്നും ഡീസലെടുത്ത് ഇയാൾ അമ്മയുടെ ദേഹത്തൊഴിച്ച് തികൊളുത്തുകയായിരുന്നു.
ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ സായമ്മ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. സായമ്മ ഗ്രാമത്തിലെ വീട്ടിൽ ഒറ്റാക്കാണ് കഴിഞ്ഞിരുന്നത്. പത്ത് ദിവസം മുൻപാണ് ദുർഗേഷ് ഹൈദെരാബാദിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിൽ നടന്ന ചില മരണങ്ങൾക്ക് കാരണം തൻ്റെ അമ്മയാണെന്നും ഇവർ രഹസ്യമായി ദുർമന്ത്രവാദം ചെയ്യുന്നുണ്ട് എന്നും ദുർഗേഷ് വുശ്വസിച്ചിരുന്നു. ഈ അന്ധവിശ്വാസത്തിൻ്റെ പേരിലാണ് സ്വന്തം അമ്മയെ ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്.
Also Read: സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി; വീടാക്രമിച്ച് ബന്ധുക്കൾ
വിവരം അറിഞ്ഞ ഉടൻ സർക്കിൾ ഇൻസ്പെക്ടർ രേണുക, ടെക്മൽ സബ് ഇൻസ്പെക്ടർ അരവിന്ദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം സായമ്മ ദുർമന്ത്രവാദം ചെയ്തിരുന്നതായി വ്യക്തമാക്കുന്ന യാതൊരു തെളിവും അന്വേഷണത്തിൽ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗ്രാമവാസികളിൽ പലരോടും പൊലീസ് ഇക്കാര്യത്തെ കുറിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. എന്നാൽ സായമ്മ ഇത്തരത്തിൽ ദുർമന്ത്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി നാട്ടുകാർ ആരും മൊഴിൽ നൽകിയിട്ടില്ല എന്ന് സർക്കിൾ ഇസ്പെക്ടർ രേണുക പറഞ്ഞു.
ദുർഗേഷ് കടുത്ത മദ്യപാനിയാണെന്നും കൊലപാതകം നടത്തുമ്പോൾ മദ്യലഹരിയിലായിരുന്നിരിക്കാം എന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ദുർഗേഷിനെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കർഷകത്തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സായമ്മ. സായമ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജോഗിപേട്ടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
English Summary
A 21-year-old man in Telangana burnt his mother alive, suspecting her of practicing black magic. Police arrested the son and confirmed no evidence of occult practices was found.