AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി; വീടാക്രമിച്ച് ബന്ധുക്കൾ

Faridabad Teen's Suicide Triggers Mob Violence by Family; 9 Arrested for Attempted Murder: മരണവിവരം അറിഞ്ഞതിന് പിന്നാലെ ആൺകുട്ടിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. അക്രമികൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചതായും വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും പൊലീസ് പറയുന്നു. 17-കാരനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തുക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്

സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി; വീടാക്രമിച്ച് ബന്ധുക്കൾ
CrimeImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 10 Oct 2026 | 02:57 PM

ഫരീദാബാദ്: ഫരീദാബാദിലെ ശിവ്ശക്തി എൻക്ലേവിൽ സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ പതിനേഴുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ആൺകുട്ടിയുടെ ബന്ധുക്കൾ പെൺകുട്ടിയുടെ വീടാക്രമിച്ചത് വൻ സംഘർഷത്തിന് കാരണമായി. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിൽ കൊലപാതക ശ്രമം, കവർച്ച, കലാപശ്രമം തുടങ്ങി ഗുരുതര കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. ആൺകുട്ടിയുടെ കുടുംബത്തിലെ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 17-കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തുമ്പോൾ പെൺകുട്ടിയുടെ നാല് വയസുള്ള സഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതിൽ തുറന്നപ്പോൾ ആൺകുട്ടിയെ കണ്ട മുത്തശ്ശി അവനോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടെ നിന്ന് മടങ്ങിയെങ്കിലും മിനിറ്റുകൾക്കകം തിരികെ എത്തിയ പതിനേഴുകാരൻ രഹസ്യമായി വിടിനകത്തേക്ക് കടക്കുകയായിരുന്നു. വീടിൻ്റെ താഴത്തെ നിലയിൽ പെൺകുട്ടിയുടെ കുടുംബം നടത്തിയിരുന്ന ബുട്ടീക്കിലേക്കാണ് പതിനേഴുകാരൻ കടന്നത്. തുടർന്ന് ആൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയുടെ കുടുംബം വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പതിനേഴുകാരനെ ഉടൻ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തില്ല എന്നും അവളെ പിന്തുടരില്ല എന്നും കഴിഞ്ഞ മാസം സ്കൂളിൽ നടന്ന ഒരു മീറ്റിംഗിൽ ആൺകുട്ടി അധികൃതർക്ക് ഉറപ്പ് നൽകിയിരുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വീടിൻ്റെ പരിസരത്ത് പോകില്ലെന്ന് മാതാപിതാക്കൾക്കും അവൻ ഉറപ്പ് നൽകിയിരുന്നു.

Also Read: കാലുകൾ പരസ്പരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ; പ്രണയിച്ച് വിവാഹിതരായ ദമ്പതികൾ നദിയിൽ മരിച്ച നിലയിൽ

അതേസമയം മരണവിവരം അറിഞ്ഞതിന് പിന്നാലെ ആൺകുട്ടിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. അക്രമികൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചതായും വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും പൊലീസ് പറയുന്നു. 17-കാരനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തുക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ കല്ലേറിലാണ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റത്.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ പരാതിയിൽ ഖേരി പുൽ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കൊലപാതകശ്രമം, മോഷണം, മാരകായുധങ്ങളുമായി അതിക്രമിച്ചു കയറൽ തുടങ്ങി പത്തോളം വകുപ്പുകൾ പ്രാകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary

A 17-year-old boy died by suicide at a female classmate’s Faridabad house over a suspected one-sided affair. His family subsequently vandalized her home and attacked the police, leading to nine arrests.

Follow Us