AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NBDA: ഇന്ത്യന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പാകിസ്താന്‍ പാനലിസ്റ്റുകളെ വിലക്കി എന്‍ബിഡിഎ

NBDA BANS All Panelists From Pakistan: രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്ന പാകിസ്താനി പാനലിസ്റ്റുകളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും എഡിറ്റര്‍മാര്‍ വിട്ടുനില്‍ക്കണമെന്ന് എന്‍ബിഡിഎ ആവശ്യപ്പെട്ടു.

NBDA: ഇന്ത്യന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പാകിസ്താന്‍ പാനലിസ്റ്റുകളെ വിലക്കി എന്‍ബിഡിഎ
എന്‍ബിഡിഎImage Credit source: Social Media
shiji-mk
Shiji M K | Updated On: 04 May 2025 19:30 PM

ഇന്ത്യന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പാകിസ്താന്‍ പാനലിസ്റ്റുകളെ വിലക്കി എന്‍ബിഡിഎ. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയ്‌ക്കെതിരെ വര്‍ഗീയത വിതയ്ക്കുന്ന പാനലിസ്റ്റുകളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്നാണ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്ന പാകിസ്താനി പാനലിസ്റ്റുകളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും എഡിറ്റര്‍മാര്‍ വിട്ടുനില്‍ക്കണമെന്ന് എന്‍ബിഡിഎ ആവശ്യപ്പെട്ടു.

എന്‍ബിഡിഎയുടെ പോസ്റ്റ്‌

Also Read: Air India Flight Diverted: ഇസ്രായേലിലെ വിമാനത്താവളത്തിൽ മിസൈലാക്രമണം; എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ക്കായി ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എഡിറ്റര്‍മാര്‍ എഡിറ്റോറിയല്‍ വിവേചനാധികാരം പ്രയോഗിക്കണമെന്നും എന്‍ബിഡിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.