Janakpur Ayodhya Train: നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ ട്രെയിൻ; അയോധ്യയിലേക്ക് പ്രതിവാര സർവീസ്, റൂട്ടും സ്റ്റോപ്പുകളും

Janakpur to Ayodhya Weekly Train Approved Route and Stops Revealed: ജനക്പുര്‍ ധാമില്‍ നിന്ന് എല്ലാ ശനിയാഴ്ചയും ട്രെയിന്‍ പുറപ്പെടും. അയോധ്യ കാന്റില്‍ നിന്ന് തിങ്കളാഴ്ചയായിരിക്കും മടക്ക സര്‍വീസ്. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും വിവിധ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിന് പ്രധാന സ്റ്റേഷനുകളില്‍ വാണിജ്യ സ്റ്റോപ്പുകളുമുണ്ടാകും.

Janakpur Ayodhya Train: നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ ട്രെയിൻ; അയോധ്യയിലേക്ക് പ്രതിവാര സർവീസ്, റൂട്ടും സ്റ്റോപ്പുകളും

ട്രെയിന്‍

Published: 

15 Nov 2026 | 06:35 AM

നേപ്പാളിലെ ജനക്പുര്‍ ധാമിനെയും ഉത്തര്‍പ്രദേശിലെ അയോധ്യയെയും ബന്ധിപ്പിച്ച് പുതിയ പ്രതിവാര ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ അനുമതി. രാമായണവുമായി ബന്ധപ്പെട്ട പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ ജനക്പുര്‍ ധാമിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന സര്‍വീസ് ഇന്ത്യ-നേപ്പാള്‍ യാത്ര കൂടുതല്‍ എളുപ്പമുള്ളതാക്കാനും തീര്‍ഥാടന ടൂറിസത്തിന് പ്രോത്സാഹനം നല്‍കാനും ലക്ഷ്യമിടുന്നു. ഏകദേശം 604 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിക്കുക.

ജനക്പുരില്‍ നിന്ന് ശനിയാഴ്ച

ജനക്പുര്‍ ധാമില്‍ നിന്ന് എല്ലാ ശനിയാഴ്ചയും ട്രെയിന്‍ പുറപ്പെടും. അയോധ്യ കാന്റില്‍ നിന്ന് തിങ്കളാഴ്ചയായിരിക്കും മടക്ക സര്‍വീസ്. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും വിവിധ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിന് പ്രധാന സ്റ്റേഷനുകളില്‍ വാണിജ്യ സ്റ്റോപ്പുകളുമുണ്ടാകും.

ജയ്‌നഗര്‍, മധുബനി, ശിശോ, സീതാമഢി, റക്‌സൗള്‍, നര്‍ക്കട്ടിയാഗഞ്ച്, ഗോരഖ്പുര്‍, ബസ്തി, മന്‍കാപുര്‍, അയോധ്യ ധാം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. ജനക്പുര്‍ ധാമും അയോധ്യ കാന്റുമാണ് പ്രധാന ടെര്‍മിനല്‍ സ്റ്റേഷനുകള്‍.

രാമായണ തീര്‍ഥാടന യാത്രയ്ക്ക് പുതിയ സൗകര്യം

സീതാദേവിയുടെ ജന്മസ്ഥലമായി വിശ്വാസികള്‍ കരുതുന്ന ജനക്പുര്‍ ധാമിനെയും ശ്രീരാമന്റെ ജന്മസ്ഥലമായി അറിയപ്പെടുന്ന അയോധ്യയെയും നേരിട്ട് റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്നത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളിലെയും യാത്രക്കാര്‍ക്ക് മതപരവും സാംസ്‌കാരികവുമായ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്താന്‍ സര്‍വീസ് സഹായിക്കും.

Also Read: Bengaluru Vande Bharat: ബെംഗളൂരു- മംഗളൂരു യാത്ര വന്ദേഭാരതിൽ; കേരളത്തിനും പ്രയോജനം, റൂട്ടും സ്റ്റോപ്പുകളും അറിയാം

രാമായണവുമായി ബന്ധപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി യാത്രാ പദ്ധതികള്‍ തയാറാക്കാനും പുതിയ ട്രെയിന്‍ അവസരമൊരുക്കും. വിദ്യാഭ്യാസം, വ്യാപാരം, കുടുംബസന്ദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

അതിര്‍ത്തി മേഖലകളിലെ സാമ്പത്തിക വളര്‍ച്ച

പുതിയ ട്രെയിന്‍ സര്‍വീസ് വിനോദസഞ്ചാര മേഖലയ്ക്കും പ്രാദേശിക വ്യാപാരത്തിനും ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ ഹോട്ടലുകള്‍, ടൂറിസം സ്ഥാപനങ്ങള്‍, പ്രാദേശിക വ്യാപാരികള്‍, പരമ്പരാഗത കരകൗശല മേഖലയിലുള്ളവര്‍ തുടങ്ങിയവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റെയില്‍ ബന്ധത്തെ റെയില്‍വേ കാണുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അധിക യാത്രാ സൗകര്യം ഒരുക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സര്‍വീസ് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

English Summary

Indian Railways has approved a weekly train connecting Nepal’s Janakpur Dham with Ayodhya in Uttar Pradesh. The 604-km service will run on Saturdays from Janakpur and Mondays from Ayodhya, with multiple stops across Bihar and Uttar Pradesh.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru Vande Bharat: ബെംഗളൂരു- മംഗളൂരു യാത്ര വന്ദേഭാരതിൽ; കേരളത്തിനും പ്രയോജനം, റൂട്ടും സ്റ്റോപ്പുകളും അറിയാം
Chennai Metro: ആറുമാസം ലാഭിക്കാം, ചെലവ് കുറയ്ക്കാം; ചെന്നൈ മെട്രോ ആലന്തൂർ-മൗണ്ട് പാതയിൽ പുതിയ നീക്കം
Namma Metro: കാത്തിരിപ്പിന് വിരാമം; ബെംഗളൂരു പിങ്ക് ലൈനിൽ ഇന്ന് മുതൽ യാത്ര ചെയ്യാം, ട്രെയിൻ സമയം അറിയാം
LED Dome Planetarium: 42.7 ദശലക്ഷം പിക്സൽ ; ഇന്ത്യയിലെ ആദ്യത്തെ എൽഇഡി പ്ലാനറ്റോറിയം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
അനിമ ഇന്ത്യ 2026: ‘ബ്ലീച്ച്’ സംവിധായകൻ നോറിയുകി ആബെയും 1,500-ലധികം കലാകാരന്മാരും ഹൈദരാബാദിൽ
കർണാടകയ്ക്ക് 15,000 കോടിയുടെ വികസനക്കുതിപ്പ്; പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്