AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru Vande Bharat: ബെംഗളൂരു- മംഗളൂരു യാത്ര വന്ദേഭാരതിൽ; കേരളത്തിനും പ്രയോജനം, റൂട്ടും സ്റ്റോപ്പുകളും അറിയാം

Vande Bharat Express Between Bengaluru and Goa to Begin Regular Service on November 15: യശ്വന്ത്പുരില്‍ നിന്ന് മഡ്ഗാവിലേക്കുള്ള ട്രെയിന്‍ 26655 ഏകദേശം 670 കിലോമീറ്റര്‍ ദൂരം 13 മണിക്കൂര്‍ 20 മിനിറ്റില്‍ പിന്നിടും. രാവിലെ 7.35ന് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.55ന് മഡ്ഗാവിലെത്തും. തിരിച്ചുള്ള യാത്ര 26656 മഡ്ഗാവില്‍ നിന്ന് രാവിലെ 8.20ന് പുറപ്പെട്ട് രാത്രി 9.15ന് യശ്വന്ത്പുരിലെത്തും.

Bengaluru Vande Bharat: ബെംഗളൂരു- മംഗളൂരു യാത്ര വന്ദേഭാരതിൽ; കേരളത്തിനും പ്രയോജനം, റൂട്ടും സ്റ്റോപ്പുകളും അറിയാം
വന്ദേഭാരത്Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 14 Nov 2026 | 08:32 AM

കര്‍ണാടകയിലെ തീരദേശ മേഖലയെയും തലസ്ഥാനമായ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 13ന് ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനിന്റെ പതിവ് സര്‍വീസ് നവംബര്‍ 15 മുതല്‍ തുടങ്ങും. മംഗളൂരു വഴി ഗോവയിലെ മഡ്ഗാവിലേക്കും സര്‍വീസ് നീളുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പുതിയ ട്രെയിന്‍ പ്രയോജനപ്പെടും.

670 കിലോമീറ്റര്‍ യാത്ര 13 മണിക്കൂര്‍ 20 മിനിറ്റില്‍

യശ്വന്ത്പുരില്‍ നിന്ന് മഡ്ഗാവിലേക്കുള്ള ട്രെയിന്‍ 26655 ഏകദേശം 670 കിലോമീറ്റര്‍ ദൂരം 13 മണിക്കൂര്‍ 20 മിനിറ്റില്‍ പിന്നിടും. രാവിലെ 7.35ന് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.55ന് മഡ്ഗാവിലെത്തും. തിരിച്ചുള്ള യാത്ര 26656 മഡ്ഗാവില്‍ നിന്ന് രാവിലെ 8.20ന് പുറപ്പെട്ട് രാത്രി 9.15ന് യശ്വന്ത്പുരിലെത്തും.

പ്രധാന സ്റ്റോപ്പുകള്‍ ഏതെല്ലാം?

  • യശ്വന്ത്പുര്‍
  • ശ്രാവണബെലഗോള
  • ഹാസന്‍
  • സകലേശ്പുര്‍
  • സുബ്രഹ്‌മണ്യ റോഡ്
  • കബകപുത്തൂര്‍
  • മംഗളൂരു ജങ്ഷന്‍
  • ഉഡുപ്പി
  • കുന്ദാപുര
  • മൂകാംബിക റോഡ് ബൈന്ദൂര്‍
  • മുരുഡേശ്വര്‍
  • ഗോകര്‍ണ റോഡ്
  • കാര്‍വാര്‍
  • മഡ്ഗാവ്

ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ്

യശ്വന്ത്പുരില്‍ നിന്ന് മഡ്ഗാവിലേക്കുള്ള 26655 നമ്പര്‍ ട്രെയിന്‍ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സര്‍വീസ് നടത്തും. മഡ്ഗാവില്‍ നിന്ന് യശ്വന്ത്പുരിലേക്കുള്ള 26656 നമ്പര്‍ ട്രെയിന്‍ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഓടും.

Also Read: Namma Metro: കാത്തിരിപ്പിന് വിരാമം; ബെംഗളൂരു പിങ്ക് ലൈനിൽ ഇന്ന് മുതൽ യാത്ര ചെയ്യാം, ട്രെയിൻ സമയം അറിയാം

ടിക്കറ്റ് നിരക്ക് എത്ര?

രണ്ട് ക്ലാസുകളാണ് ട്രെയിനിലുള്ളത്. യശ്വന്ത്പുരില്‍ നിന്ന് മഡ്ഗാവിലേക്കുള്ള യാത്രയ്ക്ക് ചെയര്‍കാറില്‍ 2,200 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 3,865 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മംഗളൂരു ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളിലേക്കുള്ള നിരക്ക് യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടും. ഐആര്‍സിടിസി വെബ്‌സൈറ്റ്, റെയില്‍ കണക്ട്, റെയില്‍വണ്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ടിക്കറ്റ് ലഭിക്കും.

കേരളത്തിലെ യാത്രക്കാര്‍ക്കും നേട്ടം

മംഗളൂരു, ഉഡുപ്പി, മഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന കേരളത്തിലെ യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് പ്രയോജനപ്പെടും. പ്രത്യേകിച്ച് കാസര്‍കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മംഗളൂരുവിലെത്തി വന്ദേഭാരത് ഉപയോഗിച്ച് ബെംഗളൂരുവിലേക്കും ഗോവയിലേക്കും യാത്ര ചെയ്യാം.

അതേസമയം, ഈ ട്രെയിന്‍ കേരളത്തിലെ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നില്ല. മംഗളൂരു ജങ്ഷനാണ് കേരളത്തിന് ഏറ്റവും അടുത്തുള്ള പ്രധാന ബോര്‍ഡിങ് പോയിന്റുകളിലൊന്ന്. മംഗളൂരു-ബെംഗളൂരു റൂട്ടിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തീരദേശ കര്‍ണാടകയിലേക്കും ഗോവയിലേക്കുമുള്ള കണക്റ്റിവിറ്റിയും പുതിയ സര്‍വീസ് വര്‍ധിപ്പിക്കും.

English Summary

The new Bengaluru–Madgaon Vande Bharat Express via Mangaluru will begin regular operations on November 15, 2026. The service is expected to benefit travellers from Kerala, particularly those connecting through Mangaluru. Check the train route, station stops, timings and ticket fares.

Follow Us