New Toll Rules: പണം കൈകാര്യം ചെയ്യൽ വല്യ പാടാണ്… നവംബർ 15 മുതൽ ടോൾ നിയമങ്ങൾ അടിമുടി മാറുന്നു, നിങ്ങൾ ചെയ്യേണ്ടത് …
New Toll Rules From November 15: നിലവിൽ 98% ടോൾ പിരിവും ഫാസ്റ്റാഗ് വഴിയാണ് നടക്കുന്നത്. ശേഷിക്കുന്ന ഉപയോക്താക്കളെക്കൂടി ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.

New Toll Rules From November 15
ന്യൂഡൽഹി: ഇന്ന് നമുക്ക് ചുറ്റും എല്ലാം ഡിജിറ്റലാണ്. പണമിടപാടുകളിലെ ഡിജിറ്റൽ വത്ക്കരണം പല നടപടികളും വേഗത്തിലാക്കുന്ന ഇക്കാലത്ത് ടോൾ നിയമങ്ങളും അടിമുടി മാറുകയാണ്. നവംബർ 15 മുതൽ ഈ മാറ്റം നടപ്പിലാക്കുമ്പോൾ നാം അറിയേണ്ടത് ഇത് കൊണ്ടുള്ള ഗുണങ്ങളും പ്രധാന മാറ്റങ്ങളുമാണ്.
ലക്ഷ്യങ്ങൾ
രാജ്യത്തെ ടോൾ പ്ലാസകളിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചിരുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനും പണമിടപാടുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ മാറ്റങ്ങൾ. ഇതനുസരിച്ച് സജീവമല്ലാത്ത ഫാസ്റ്റാഗാണ് നിങ്ങളുടെ വണ്ടികളിൽ ഉള്ളതെങ്കിൽ ഇരട്ടി ടോൾ നൽകേണ്ടിവരും. ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
Also Read:മാരിയോ ജോസഫായി മാറിയ സുലൈമാൻ; റിലേഷൻഷിപ്പ് കോച്ചായ ജിജി: ദമ്പതിമാർക്കിടയിൽ സംഭവിച്ചതെന്ത്?
ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, പണം കൈകാര്യം ചെയ്യുന്നത് മൂലമുള്ള കാലതാമസം കുറയ്ക്കുക, കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ. നിലവിൽ 98% ടോൾ പിരിവും ഫാസ്റ്റാഗ് വഴിയാണ് നടക്കുന്നത്. ശേഷിക്കുന്ന ഉപയോക്താക്കളെക്കൂടി ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.
പുതിയ ടോൾ നിരക്കുകൾ
ദേശീയപാതകളിൽ ടോൾ അടയ്ക്കുന്നതിന് സർക്കാർ ഒരു ത്രിതല സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് വാഹനങ്ങളിലെ ഫാസ്റ്റാഗ് ആക്ടീവ് ആണെങ്കിൽ സാധാരണ ടോൾ തുക നൽകിയാൽ മതിയാകും. ഇനി ഫാസ്റ്റാഗ് വർക്കിങ് അല്ലെങ്കിൽ യുപി െഎ വഴിയോ ക്യൂആർ കോഡ് വഴിയോ പണം അടക്കാം. പക്ഷെ സാധാരണ ടോളിന്റെ 1.25 മടങ്ങ് തുക അടക്കേണ്ടി വരും. ഇനി ഫാസ്റ്റാഗ് ഇല്ലാതെ പണമായി തന്നെയാണ് അടയ്ക്കുന്നതെങ്കിൽ സാധാരണ ടോളിന്റെ ഇരട്ടി തുക നൽകേണ്ടി വരും. സാധാരണ ടോൾ 100 രൂപ ആണെങ്കിൽ, പണമായി അടയ്ക്കുമ്പോൾ 200 നൽകണം എന്നർത്ഥം.
ഇരട്ടി ടോൾ എങ്ങനെ ഒഴിവാക്കാം?
നിങ്ങളുടെ ഫാസ്റ്റാഗ് സജീവമാണെന്നും വാഹനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക. ടാഗിൽ മതിയായ ബാലൻസ് എപ്പോഴും നിലനിർത്തുക. കുറഞ്ഞ ബാലൻസ് ടാഗിനെ പ്രവർത്തനരഹിതമാക്കും. അടിയന്തിര സാഹചര്യങ്ങളിൽ മാത്രം യുപി െഎ പോലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കുക. ഇനി ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിലും പണിയാകും.
കാരണം ഭാവിയിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനം വരുമ്പോൾ നിയമം പാലിക്കാത്തവർക്ക് കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. അതുകൊണ്ട് വണ്ടിയിലെ ഫാസ്റ്റാഗ് എപ്പോഴും ആക്ടീവ് ആയി നിലനിർത്താൻ ശ്രദ്ധിക്കുക.