AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

LPG Saving Tips: ഗ്യാസ് സിലിണ്ടർ മാസങ്ങളോളം ഉപയോ​ഗിക്കാം! പാചകത്തിന് മുൻപ് ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കൂ

LPG Saving Pro Kitchen Tips: ഗ്യാസിൻ്റെ ഉപയോ​ഗം കുറയ്ക്കേണ്ടതും, ഒരുപാട് കാലം കാത്ത് സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. ഗ്യാസ് ലാഭിക്കുക എന്നത് ഓരോ വീട്ടമ്മയുടെയും പ്രധാന ലക്ഷ്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് പാചകം ചെയ്യുമ്പോൾ മാത്രമല്ല, പാചകത്തിന് തൊട്ടു മുൻപ് നാം ചെയ്യുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ​ഗ്യാസിൻ്റെ ചിലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

Neethu Vijayan
Neethu Vijayan | Published: 13 Mar 2026 | 08:12 AM
എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രാജ്യത്തുടനീളം അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലെയും ഹോട്ടലുകളും റെസ്റ്റോറന്റുകളും കോളേജ് ഹോസ്റ്റലുകളും എല്ലാം ഇതിനോടകം അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണശാലകളിൽ  ഗ്യാസ് കൂടുതൽ ഉപയോഗിക്കുന്ന വിഭവങ്ങൾ വെട്ടിക്കുറച്ചാണ് വില്പന നടക്കുന്നത്. പാചക വാതക വില കൂടിയതും, ലഭ്യതകുറവും വീട്ടമ്മമാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ​(Image Credits: Getty Images)

1 / 5
അതിനാൽ ​ഗ്യാസിൻ്റെ ഉപയോ​ഗം കുറയ്ക്കേണ്ടതും, ഒരുപാട് കാലം കാത്ത് സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. ഗ്യാസ് ലാഭിക്കുക എന്നത് ഓരോ വീട്ടമ്മയുടെയും പ്രധാന ലക്ഷ്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് പാചകം ചെയ്യുമ്പോൾ മാത്രമല്ല, പാചകത്തിന് തൊട്ടു മുൻപ് നാം ചെയ്യുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ​ഗ്യാസിൻ്റെ ചിലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

2 / 5
ഗ്യാസ് ഉപഭോഗം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നാണ് പ്രഷർ കുക്കറിനെ ആശ്രയിക്കുക എന്നത്. പരിപ്പ്, കടല, ഉരുളക്കിഴങ്ങ്, പച്ചക്കറികൾ എന്നിവ വേവിക്കാൻ കുക്കർ ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത്. അടുപ്പ് കത്തിച്ചതിന് ശേഷം പച്ചക്കറി അരിയുന്നതും മസാലകൾ തേടി നടക്കുന്നതും ഒഴിവാക്കുക. ഇതെല്ലാം ഗ്യാസ് പാഴാക്കാനുള്ള പ്രധാന കാരണമാണ്.

3 / 5
ഫ്രിഡ്ജിൽ വച്ചിരിക്കുന്ന പാൽ, പച്ചക്കറികൾ, ബാക്കിയായ ഭക്ഷണങ്ങൾ എന്നിവ പുറത്തെടുത്ത ഉടൻ ചൂടാക്കാൻ നിക്കരുത്. കുറച്ച് സമയം പുറത്തെടുത്ത് വച്ചിട്ട് ചൂടാക്കുക. പച്ചക്കറികളോ മറ്റോ വേവിക്കാൻ വേണ്ടി ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. പയർ വർഗ്ഗങ്ങളും അരിയും പാചകം ചെയ്യുന്നതിന് അരമണിക്കൂർ മുൻപ് വെള്ളത്തിൽ കുതിർത്തു വെച്ചാൽ വേഗത്തിൽ വേവിച്ചെടുക്കാം.

4 / 5
പാചകം ചെയ്യുമ്പോൾ എപ്പോഴും പാത്രങ്ങൾ അടച്ചു വെച്ച് പാചകം ചെയ്യുക. ഇത് ആവി പുറത്തുപോകാതെ വേഗത്തിൽ ഭക്ഷണം വേകാൻ സഹായിക്കുന്നു. പാത്രം കഴുകിയ ഉടൻ നനവോടെ നേരിട്ട് അടുപ്പത്ത് വെക്കുന്നത് ഒഴിവാക്കുക. പാത്രത്തിന്റെ അടിയിലെ വെള്ളം ഉണങ്ങാൻ വേണ്ടി ‌ ഗ്യാസ് അമിതമായി ചിലവാകും. സ്റ്റൗവിൽ തീ ജ്വാലയുടെ നിറം മഞ്ഞയോ ഓറഞ്ചോ ആണെങ്കിൽ ഗ്യാസ് പാഴാകുന്നു എന്നാണ് അതിനർത്ഥം.ബർണറിലെ സുഷിരങ്ങൾ വൃത്തിയാക്കുക.

5 / 5
Follow Us