AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2026: ചിരിച്ചുകൊണ്ട് കുട്ടികൾ പുറത്തേക്ക്; ഇത്തവണത്തെ ഹിന്ദി പരീക്ഷ എളുപ്പമായിരുന്നോ?

Kerala SSLC Hindi Exam 2026: പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളിൽ നിന്നും നേരിട്ടുള്ള ചോദ്യങ്ങൾ ധാരാളമായി ഉണ്ടായിരുന്നത് കുട്ടികൾക്ക് ആശ്വാസമായി. ഇത് ശരാശരി പഠിക്കുന്ന കുട്ടികൾക്കും എ പ്ലസ് ഉറപ്പാക്കാൻ സഹായിക്കും. ഡയറി, ലെറ്റർ, പ്രൊഫൈൽ തുടങ്ങിയവയുടെ ഫോർമാറ്റ് കൃത്യമായി പഠിച്ചിട്ട് പോയ കുട്ടികൾക്ക് ഡിസ്കോഴ്സുകൾ വളരെ എളുപ്പമായി എഴുതാൻ സാധിച്ചിട്ടുണ്ട്.

Kerala SSLC Exam 2026: ചിരിച്ചുകൊണ്ട് കുട്ടികൾ പുറത്തേക്ക്; ഇത്തവണത്തെ ഹിന്ദി പരീക്ഷ എളുപ്പമായിരുന്നോ?
Sslc Hindi ExamImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Mar 2026 | 12:34 PM

എസ്എസ്എൽസി പരീക്ഷാ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഷാ വിഷയങ്ങളിലെ ഹിന്ദി പരീക്ഷയും കഴിഞ്ഞിരിക്കുന്നു. പരീക്ഷാ ഹാളിന് പുറത്തേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങിവരുന്ന വിദ്യാർത്ഥികളുടെ മുഖം തന്നെയാണ് ഹിന്ദി പരീക്ഷയുടെ വിധി എഴുതുന്നത്. വിദ്യാർത്ഥികളുടെ പ്രതികരണങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ച്, ഇത്തവണത്തെ ഹിന്ദി പരീക്ഷ അത്യാവശ്യം എളുപ്പമായിരുന്നു എന്നാണ് വിലയിരുത്തുന്നത്.

പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളിൽ നിന്നും നേരിട്ടുള്ള ചോദ്യങ്ങൾ ധാരാളമായി ഉണ്ടായിരുന്നത് കുട്ടികൾക്ക് ആശ്വാസമായി. ഇത് ശരാശരി പഠിക്കുന്ന കുട്ടികൾക്കും എ പ്ലസ് ഉറപ്പാക്കാൻ സഹായിക്കും. ഡയറി, ലെറ്റർ, പ്രൊഫൈൽ തുടങ്ങിയവയുടെ ഫോർമാറ്റ് കൃത്യമായി പഠിച്ചിട്ട് പോയ കുട്ടികൾക്ക് ഡിസ്കോഴ്സുകൾ വളരെ എളുപ്പമായി എഴുതാൻ സാധിച്ചിട്ടുണ്ട്. ഏകദേശം 36 മാർകിൽ കൂടുതൽ ഇവിടെ നിന്ന് തന്നെ സ്കോർ ചെയ്യാൻ കഴിയും.

ALSO READ: കണക്ക് പരീക്ഷയെ പേടിക്കണ്ട, നമുക്ക് തകർക്കാം; വേ​ഗം പഠിച്ചോ, സമയം കുറവാണ്

സാധാരണയായി വിദ്യാർത്ഥികൾക്ക് കഠിനമാകാറുള്ള ​ഗ്രാമർ വിഭാഗം ഇത്തവണ ലളിതമായിരുന്നു എന്നാണ് മിക്ക കുട്ടികളും പറയുന്നത്. സംഭാഷണങ്ങൾ പൂർത്തിയാക്കൽ, പോസ്റ്റർ നിർമ്മാണം, കത്ത് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതിയിലാണ് ഇത്തവണ ചോദിച്ചിരുന്നത്. കൃത്യ സമയത്തിനുള്ളിൽ തന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സാധിച്ചുവെന്നാണ് ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ഭം​ഗിയായി ഉത്തരങ്ങൾ എഴുതാൻ സാധിക്കുന്ന സൗഹൃദപരമായ ചോദ്യങ്ങളാണ് ഇത്തവണ ചോദിച്ചിരുന്നത്. പാഠപുസ്തകത്തിലെ കവിതകളും കഥകളും നന്നായി വായിച്ച കുട്ടികൾക്ക് ഉയർന്ന മാർക്ക് ഉറപ്പായും ലഭിക്കും.

Follow Us