Delhi blast: ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഒന്നുമാത്രം, സ്ഫോടനത്തിനു തയ്യാറാക്കിയത് 32 കാറുകൾ
Terrorists Prepared 32 Vehicles for Simultaneous Attacks: ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താനാണ് ഭീകരവാദികൾ പദ്ധതിയിട്ടിരുന്നത് എന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
ന്യൂഡൽഹി: രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരവാദികൾ 32 കാറുകൾ തയാറാക്കിയിരുന്നതായി അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. ഇതിൽ ഒരു കാറാണ് ചെങ്കോട്ടയ്ക്ക് (Red Fort) മുന്നിൽ തിങ്കളാഴ്ച വൈകിട്ട് 6.52ന് പൊട്ടിത്തെറിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഗൂഢാലോചനയും ലക്ഷ്യവും
ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താനാണ് ഭീകരവാദികൾ പദ്ധതിയിട്ടിരുന്നത് എന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിൽ 12 പേർ മരിച്ചു.
Also read – പണം കൈകാര്യം ചെയ്യൽ വല്യ പാടാണ്… നവംബർ 15 മുതൽ ടോൾ നിയമങ്ങൾ അടിമുടി മാറുന്നു, നിങ്ങൾ ചെയ്യേണ്ടത് …
പ്രധാന പ്രതികൾ
ഷഹീൻ സായിദ് ആണ് ഒന്നാമത്തെ പ്രതി. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മുഅമിനാത്തിന്റെ ഇന്ത്യയിലെ നേതാവാണ് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ സായിദ്. ഭീകരസംഘടനയിലേക്കു വനിതകളെ ചേർക്കുന്നതിനു നേതൃത്വം നൽകിയത് ഇവരാണ്. ജയ്ഷെ തലവൻ മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്നും സൂചനയുണ്ട്.
പിന്നെയുള്ളത് ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ i20 കാർ ഓടിച്ച ഡോ. ഉമർ നബിയാണ്. ഡിഎൻഎ പരിശോധനയിലാണ് ഇവരെപ്പറ്റി വ്യക്തമായത്.
ഭീകരവാദികൾ ഉപയോഗിച്ച നാലു കാറുകൾ അന്വേഷണ ഏജൻസികൾ കണ്ടെടുത്തിരുന്നു. ഷഹീൻ സായിദിന്റെ ബ്രസ്സ കാർ അൽ ഫലാഹ് സർവകലാശാലയിൽനിന്നും, ഡോ. ഉമർ നബിയുടെ പേരിലുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ ഹരിയാനയിലെ ഫരീദാബാദിൽനിന്നും കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ചത് ഡോ. ഉമർ നബിയുടെ പേരിലുള്ള i20 കാറാണ്. മറ്റു രണ്ടു കാറുകളും ഡൽഹി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭീകരബന്ധമുള്ള 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തലസ്ഥാനത്തെ തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണ് സ്ഫോടനം നടന്നത്.