AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen tips: വൈദ്യുതി ബിൽ കൂടാതെ ഇൻഡക്ഷൻ അടുപ്പ് ഉപയോ​ഗിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Induction cooker maintenance Tips: എല്ലാ പാത്രങ്ങളും ഇൻഡക്ഷനിൽ പ്രവർത്തിക്കില്ല. സ്റ്റെയിൻലെസ്സ് സ്റ്റീൽ, കാസ്റ്റ് അയൺ പാത്രങ്ങൾ അല്ലെങ്കിൽ 'ഇൻഡക്ഷൻ ബേസ്' ഉള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കുക.

Aswathy Balachandran
Aswathy Balachandran | Published: 13 Mar 2026 | 07:24 PM
പാചകവാതക ക്ഷാമവും വിലവർദ്ധനവും മൂലം പല വീടുകളിലും ഇൻഡക്ഷൻ കുക്കറുകൾ പ്രധാനി ആയിക്കഴിഞ്ഞു. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതി ബിൽ കൂടാനും ഉപകരണത്തിന്റെ ആയുസ്സ് കുറയാനും ഇത് കാരണമാകും. ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ചിലതുണ്ട്.

1 / 6
എല്ലാ പാത്രങ്ങളും ഇൻഡക്ഷനിൽ പ്രവർത്തിക്കില്ല. സ്റ്റെയിൻലെസ്സ് സ്റ്റീൽ, കാസ്റ്റ് അയൺ പാത്രങ്ങൾ അല്ലെങ്കിൽ 'ഇൻഡക്ഷൻ ബേസ്' ഉള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. ഒരു കാന്തം പാത്രത്തിന്റെ അടിയിൽ ഒട്ടുന്നുണ്ടെങ്കിൽ അത് ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാൻ അനുയോജ്യമാണ്.

2 / 6
മൺചട്ടി ഉപയോഗിക്കാൻ പാത്രത്തിനടിയിൽ അലുമിനിയം ഫോയിൽ വയ്ക്കുന്ന രീതി പലരും പരീക്ഷിക്കാറുണ്ട്. ഇത് തീർത്തും സുരക്ഷിതമല്ല. ഇത്തരം വിദ്യകൾ അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനും സെൻസറുകൾ നശിക്കാനും കാരണമാകും. ഇത് ഉപകരണത്തിന്റെ വാറന്റി നഷ്ടപ്പെടാനും ഇടയാക്കും.

3 / 6
ഇൻഡക്ഷൻ കുക്കർ 1500-2000 വാട്‌സ് പവർ ഉപയോഗിക്കുന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ കറന്റ് ബിൽ കൂടും. പാചകത്തിന് ആവശ്യമുള്ള സാധനങ്ങൾ എല്ലാം അരിഞ്ഞും ഒരുക്കിയും വെച്ചതിനുശേഷം മാത്രം കുക്കർ ഓൺ ചെയ്യുക. പാചകത്തിനിടയിൽ സാധനങ്ങൾ എടുക്കാൻ വേണ്ടി കുക്കർ ഓൺ ചെയ്ത് വെക്കുന്നത് വൈദ്യുതി പാഴാക്കും.

4 / 6
ഇൻഡക്ഷൻ കുക്കറിന്റെ ഉപരിതലം ഗ്ലാസ് ആയതിനാൽ പെട്ടെന്ന് പൊട്ടാൻ സാധ്യതയുണ്ട്. ചൂടോടെ വെള്ളമൊഴിച്ചു തുടയ്ക്കുന്നത് ഒഴിവാക്കുക. ഉപകരണം തണുത്തതിന് ശേഷം മാത്രം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കാം. ഗ്ലാസ് പാനലിൽ ഉരച്ചിൽ ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കരുത്. ഇൻഡക്ഷൻ കുക്കറിനുള്ളിലെ ഫാൻ ചൂട് പുറന്തള്ളാൻ സഹായിക്കുന്നതാണ്. അതിനാൽ കുക്കറിന് ചുറ്റും വായുസഞ്ചാരത്തിന് ആവശ്യമായ സ്ഥലം വിടണം.

5 / 6
ഭിത്തിയോട് ചേർത്ത് വയ്ക്കുന്നത് ഒഴിവാക്കുക. സമയം ക്രമീകരിക്കാനുള്ള 'ടൈമർ' സൗകര്യം പരമാവധി ഉപയോഗിക്കുക. ഇത് ഭക്ഷണം കരിഞ്ഞുപോകുന്നത് ഒഴിവാക്കാനും അമിത വൈദ്യുതി ലാഭിക്കാനും സഹായിക്കും.

6 / 6
Follow Us