AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi: കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളെ കണ്ട് പ്രധാനമന്ത്രി; സെല്‍ഫി വീഡിയോ വൈറല്‍

Narendra Modi Meets Commonwealth Medal Winners: ജൂഡോയിലും ഇത്തവണ നടന്നത് വമ്പന്‍ മുന്നേറ്റമാണ്. അസ്മിത ഡേയും ഹര്‍ഷ് സിങും സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി. ഭാരോദ്വഹനത്തിനും ഇന്ത്യയ്ക്ക് മെഡലുകളുണ്ട്. എട്ട് മെഡലുകളാണ് ഈ മത്സരയിനത്തില്‍ ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്തും മീരാഭായ് ചാനുവിന് സ്വര്‍ണം സ്വന്തമാക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

Narendra Modi: കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളെ കണ്ട് പ്രധാനമന്ത്രി; സെല്‍ഫി വീഡിയോ വൈറല്‍
കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളെ കണ്ട് പ്രധാനമന്ത്രി Image Credit source: Narendra Modi X Page
Shiji M K
Shiji M K | Published: 10 Aug 2026 | 06:43 AM

ന്യൂഡല്‍ഹി: 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ മെഡല്‍ ജേതാക്കളെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ എക്‌സ് പേജിലൂടെ പുറത്തുവിട്ടു. കായിക പ്രതിഭകളുടെ കഠിനാധ്വാനത്തെയും ദൃഢനിശ്ചയത്തെയും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും പ്രധാനമന്ത്രി പ്രശംസിച്ചു.

കായിക താരങ്ങളെ പിന്തുണയ്ക്കുന്നത് തുടരണമെന്നും കൂടുതല്‍ യുവാക്കളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുന്ന സംസ്‌കാരം രാജ്യത്ത് ഉണ്ടാകണമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ യുവാക്കള്‍ക്കിടയിലുള്ള കായിക വിനോദങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും പറയാനായി പ്രധാനമന്ത്രി എപ്പോഴും പറയുന്ന വാചകമാണ് ജോ ഖേലേഗ വോ ഖേലേഗ, ഇക്കാര്യം എടുത്തുപറഞ്ഞ് തന്നെയായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് താരങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പുത്തന്‍ ഉണര്‍വേകി എന്നാണ് ഇന്ത്യയുടെ ബോക്‌സിങ് സ്വര്‍ണ മെഡല്‍ ജേതാവ് സാക്ഷി ചൗധരി പറഞ്ഞത്. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ സാധിച്ചത് അത്‌ലറ്റുകള്‍ക്ക് അഭിമാനവും സന്തോഷവും നല്‍കിയെന്നും അവര്‍.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

തങ്ങളെല്ലാവരെയും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. ഇതില്‍ തങ്ങള്‍ക്ക് വളരെയധികം അഭിമാനം തോന്നുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയത് അത്ഭുതകരമായ ഒരു അനുഭവം തന്നെയാണ് സമ്മാനിച്ചത്. വളരെ എളിമയുള്ള ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി, അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്, സാക്ഷി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

അതേസമയം, ഏഴ് സ്വര്‍ണം ഉള്‍പ്പെടെ 10 മെഡലുകളാണ് ഇന്ത്യയുടെ ബോക്‌സിങ് താരങ്ങള്‍ നേടിയത്. രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ കൊണ്ടുവരാന്‍ സഹായിച്ച മത്സരയിനം കൂടിയാണ് ബോക്‌സിങ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു ഇത്തവണ നടന്നത്. ഏഴ് സ്വര്‍ണമെഡലുകളില്‍ അഞ്ചെണ്ണവും സ്വന്തമാക്കിയത് വനിതകളാണെന്നതാണ് ശ്രദ്ധേയം.

Also Read: Narendra Modi: ഫോണില്‍ സംസാരിച്ച് ജെഡി വാന്‍സും മോദിയും; ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കും, കുഞ്ഞ് പിറന്നതില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ജൂഡോയിലും ഇത്തവണ നടന്നത് വമ്പന്‍ മുന്നേറ്റമാണ്. അസ്മിത ഡേയും ഹര്‍ഷ് സിങും സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി. ഭാരോദ്വഹനത്തിനും ഇന്ത്യയ്ക്ക് മെഡലുകളുണ്ട്. എട്ട് മെഡലുകളാണ് ഈ മത്സരയിനത്തില്‍ ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്തും മീരാഭായ് ചാനുവിന് സ്വര്‍ണം സ്വന്തമാക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളാണ് ഗുല്‍വീര്‍ സിങ്. 10,000 മീറ്ററില്‍ വെള്ളിയും 5,000 മീറ്ററില്‍ വെങ്കലവും അദ്ദേഹത്തിന് നേടാന്‍ സാധിച്ചു. ഒരേ കോമണ്‍വെല്‍ത്ത് മത്സരത്തില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റ് കൂടിയാണ് അദ്ദേഹം. രാജ്യത്തെ പാരാ അത്‌ലറ്റുകളും മിന്നും പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഏഴ് മെഡലുകളുമായാണ് അവരുടെ മടക്കം.

English Summary

Prime Minister Narendra Modi met Indian athletes who won medals at the Commonwealth Games 2026. He congratulated the medal winners for their performances and achievements. The athletes were praised for their dedication and contribution to Indian sports. The meeting highlighted India’s strong showing at the Commonwealth Games.

Follow Us