ബസിന്റെ ഹൈഡ്രോളിക് വാതിലില്‍ കഴുത്ത് കുടുങ്ങി ഏഴുവയസുകാരൻ മരിച്ചു; പോയത് ചന്തയിലേക്ക്
Seven-year-old dies after neck gets stuck in hydraulic door: കടയിൽ പോകുകയാണെന്ന് അമ്മയോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി ഗാരേജിന് സമീപം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കളിക്കുന്നതിനിടെ, നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് ദിവ്യേഷ് കയറിയപ്പോൾ പെട്ടെന്ന് ബസ്സിന്റെ വാതിൽ അടയുകയും കുട്ടിയുടെ കഴുത്ത് അതിനിടയിൽ കുടുങ്ങുകയുമായിരുന്നു. എന്നാൽ കുട്ടി ബസ്സിനടുത്തേക്ക് പോകുന്നതും വാതിൽ തുറക്കാൻ ശ്രമിക്കുന്നതുമായ നിർണായക മിനിറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമാണ്. ഇത് സംഭവത്തിൽ ദുരൂഹത ഉണർത്തുന്നുണ്ട്.
വഡോദര: വീട്ടിൽ നിന്ന് ചന്തയിലേക്ക് എന്ന് പറഞ്ഞ് പോയ ബാലൻ നിർത്തിയിട്ടിരുന്ന ബസ്സിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി മരിച്ചു. ഗുജറാത്തിലെ വഡോദരയ്ക്ക് സമീപമുള്ള ഒരു ഗാരേജിൽ ഉണ്ടായ അപകടത്തിൽ ദിവ്യേഷ് രഥ്വ എന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. ഗാരേജിന് പിൻവശത്തെ ലേബർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികളുടെ മകനാണ് ദിവ്യേഷ്. ബുധനാഴ്ച വൈകുന്നേരം കടയിൽ പോകുകയാണെന്ന് അമ്മയോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി ഗാരേജിന് സമീപം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കളിക്കുന്നതിനിടെ, നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് ദിവ്യേഷ് കയറിയപ്പോൾ പെട്ടെന്ന് ബസ്സിന്റെ വാതിൽ അടയുകയും കുട്ടിയുടെ കഴുത്ത് അതിനിടയിൽ കുടുങ്ങുകയുമായിരുന്നു.
കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ബസ്സിന്റെ വാതിലിനിടയിൽ കുടുങ്ങിയ നിലയിൽ ദിവ്യേഷിനെ കണ്ടെത്തിയത്. ഗാരേജിലുണ്ടായിരുന്ന രണ്ട് പേർ ചേർന്ന് ബസ്സിന്റെ വാതിൽ തള്ളിത്തുറന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടി ബോധരഹിതനായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: ഖനന നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങൾ; സുപ്രീം കോടതിയെ സമീപിക്കും
പ്രദേശത്തെ സിസിടിവിയിൽ കുട്ടി ബസ്സിന് ചുറ്റും നടക്കുന്നത് കാണാം. എന്നാൽ ഏതാനും മിനിറ്റുകൾക്ക് ശേഷം ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി കുട്ടി തൂങ്ങിനിൽക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാരേജിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവം നടക്കുമ്പോൾ ഗാരേജിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് ഉടമ പറഞ്ഞു. ഗാരേജിലെ തത്സമയ സിസിടിവി ദൃശ്യങ്ങൾ സഹോദരൻ പരിശോധിച്ചപ്പോഴാണ് കുട്ടി ബസ്സിന്റെ വാതിലിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ജീവനക്കാരെ വിവരമറിയിച്ച് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പോലീസ് പറയുന്നത്.
കുട്ടി ബസ്സിനടുത്തേക്ക് പോകുന്നതും വാതിൽ തുറക്കാൻ ശ്രമിക്കുന്നതുമായ നിർണായക മിനിറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമാണ്. ഇത് സംഭവത്തിൽ ദുരൂഹത ഉണർത്തുന്നുണ്ട്. ഹൈഡ്രോളിക് ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്ത് കുടുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മറ്റെന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നതടക്കം എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഹോംവർക്ക് ചെയ്തില്ല, ടീച്ചറുടെ അടിയേറ്റ 6 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു
വിശാഖപട്ടണം: അധ്യാപിക മുഖത്തടിച്ചതിനെ തുടർന്ന് ആറുവയസുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. വിശാഖപട്ടണത്തെ വൺ ടൗൺ ഏരിയയിലുള്ള ലിറ്റിൽ ഗാർഡൻ എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായ പ്രണവ് തേജയാണ് മരിച്ചത്. ഹോംവർക്ക് ചെയ്യാഞ്ഞതിനെ തുടർന്ന് അധ്യാപിക മർദിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അധ്യാപിക കുട്ടിയെ അടിക്കുന്നതിന്റെയും ടീച്ചറിൽനിന്ന് അടിയേൽക്കുന്നതിന് മുന്നേ കുട്ടി കൈക്കൊണ്ട് അരുതെന്ന് കരഞ്ഞപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിക്ക് എന്തോ സംഭവിച്ചതായി ബന്ധുക്കൾക്ക് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. സ്‌കൂൾ അധികൃതരല്ല, പ്രാദേശിക പാചകത്തൊഴിലാളികളാണ് വിവരമറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
പരീക്ഷകൾ അടുത്തിരുന്നതിനാൽ സ്‌കൂളിൽ പോകണമെന്ന് കുട്ടിതന്നെയായിരുന്നു നിർബന്ധം പിടിച്ചത്. വീട്ടിൽനിന്ന് വളരെ ആരോഗ്യത്തോടെയാണ് മകൻ സ്‌കൂളിലേക്കിറങ്ങിയതെന്നും പിതാവ് പറഞ്ഞു. സംഭവത്തിനു പിന്നാലെ നടത്തിയ സിസിടിവി പരിശോധനയിൽ ടീച്ചർ കുട്ടിയെ ഭയപ്പെടുത്തുന്നതും കൈകൊണ്ടടിക്കുന്നതും പേടിച്ചരണ്ട കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുന്നതും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A seven-year-old boy died after his neck got stuck between the hydraulic doors of a bus. The boy, Divyesh Rathwa, died in an accident at a garage near Vadodara, Gujarat. Divyesh is the son of workers living in the labor quarters behind the garage. It is believed that while playing, Divyesh got inside the parked bus when the door suddenly closed and the boy’s neck got stuck between the doors.