ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം വാട്ട്സ് ആപ്പ് സ്റ്റാറ്റസ്; പിന്നാലെ സഹോദരിയെയും കൊന്ന് യുവാവ് ജീവനൊടുക്കി
Man Murders Wife Outside Her Office, Returns Home to Kill Sister and Self in UP: 12 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഒരു വർഷത്തിലേറെയായി ഇരുവരും അകന്നാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ദിവ്യ വിവാഹമോചനത്തിന് ഹർജി നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ദിവ്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് മാനസ് ആരോപിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പങ്കൂവച്ച വാട്ട്സ് ആപ്പ് സ്റ്റാറ്റസിലും മാനസ് ഈ ആരോപണം ഉന്നയിക്കുന്നുണ്ട്
ലഖ്‌നൗ: ഭാര്യയെ ഓഫീസിലെത്തി വെടിവെച്ചു കൊന്ന ശേഷം യുവാവ് വീട്ടിലെത്തി സഹോദരിയെയും കൊലപ്പെടുത്തി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകവും ആത്മഹത്യയും നടന്നത്. എസ്.ബി.ഐ ജീവനക്കാരനായ മാനസ് വാജ്‌പേയ് ആണ് ബാങ്ക് ജീവനക്കാരിയായ ഭാര്യ ദിവ്യ മിശ്രയെയും, സ്വന്തം സഹോദരിയായ ശിവ വാജ്‌പേയിയെയും കൊലപ്പെടുത്തിയത്. ഭാര്യയെ കൊൽപ്പെടുത്തിയ ശേഷം മാനസ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് പങ്കുവച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ ലഖ്‌നൗവിലെ ഗോമതി നഗറിലാണ് സംഭവം. ദിവ്യ ജോലി ചെയ്തിരുന്ന ബാങ്കിന് സമീപമെത്തിയ മാനസ് അവരെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദിവ്യയുമായി കുറച്ചു നേരം സംസാരിച്ചുനിന്ന ശേഷം മാനസ് പെട്ടന്ന് വെടിയുതിർകികുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് മാനസ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ദിവ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
12 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഒരു വർഷത്തിലേറെയായി ഇരുവരും അകന്നാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ദിവ്യ വിവാഹമോചനത്തിന് ഹർജി നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ദിവ്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് മാനസ് ആരോപിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പങ്കൂവച്ച വാട്ട്സ് ആപ്പ് സ്റ്റാറ്റസിലും മാനസ് ഈ ആരോപണം ഉന്നയിക്കുന്നുണ്ട്.
Also Read: ബസിന്റെ ഹൈഡ്രോളിക് വാതിലില്‍ കഴുത്ത് കുടുങ്ങി ഏഴുവയസുകാരൻ മരിച്ചു; പോയത് ചന്തയിലേക്ക്
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ മാനസ് മാനസികാസ്വാസ്ഥ്യമുള്ള തൻ്റെ സഹോദരിയെയും വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്..
“എന്നെ വഞ്ചിച്ച ഭാര്യയെ ഞാൻ ഇന്ന് കൊന്നു. ഇനി എനിക്കും എൻ്റെ സഹോദരിക്കും മരിക്കണം… അവളുടെ സഹോദരി പ്രജ്ഞയ്ക്കും ഭരതിനും എല്ലാം അറിയാം” എന്നായിരുന്നു മാനസ് പങ്കുവച്ച വാട്ട്സ് ആപ്പ് സ്റ്റാറ്റസ്. വാട്സാപ്പ് സ്റ്റാറ്റസ് കണ്ട അയൽക്കാരൻ വീട്ടിൽ കയറി നോക്കിയപ്പോഴാണ് മാനസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെടിവെപ്പ് നടന്നയുടനെ ദിവ്യയുടെ സഹോദരി പ്രജ്ഞ യു.പി പോലീസിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. തൻ്റെ സഹോദരിക്ക് വെടിയേറ്റെന്ന് ഇപ്പോൾ ഒരു കോൾ വന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പോസ്റ്റ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
English Summary
In a shocking incident in Lucknow, an SBI employee shot his estranged wife dead outside her workplace. He then returned home, murdered his sister, and died by suicide. Before ending his life, he posted a WhatsApp status accusing his wife of infidelity and announcing the murders.