AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Grenade Attack Module: ഗ്രനേഡ് ആക്രമണം തകർത്ത് പഞ്ചാബ് പോലീസ്; 10 പേർ അറസ്റ്റിൽ

Punjab Grenade Attack Module: അറസ്റ്റിലായ 10 വ്യക്തികൾക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായി ബന്ധമുണ്ടായിരുന്നതായും ഉദ്യോ​ഗസ്ഥർ പറയുന്നു. മലേഷ്യയിലുള്ള മൂന്ന് പ്രവർത്തകർ വഴിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Grenade Attack Module: ഗ്രനേഡ് ആക്രമണം തകർത്ത് പഞ്ചാബ് പോലീസ്; 10 പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 13 Nov 2025 15:58 PM

ന്യൂഡൽഹി: പഞ്ചാബിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഭീകരരുടെ ഗ്രനേഡ് ആക്രമണം പദ്ധതി തകർത്ത് പോലീസ്. ഭീകരവിരുദ്ധ ഓപ്പറേഷനിലൂടെ ഐഎസ്ഐ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 10 പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 10 വ്യക്തികൾക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായി ബന്ധമുണ്ടായിരുന്നതായും ഉദ്യോ​ഗസ്ഥർ പറയുന്നു. മലേഷ്യയിലുള്ള മൂന്ന് പ്രവർത്തകർ വഴിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും   പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിദേശത്ത് പ്രവർത്തിക്കുന്നവരാണ് പ്രതികളെ ആക്രമണം നടത്താൻ നിയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള ഭീകരപ്രവർത്തനങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാ​ഗാമാണിത്. അറസ്റ്റിലായവരുടെ പൂർണ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഉ​ഗ്ര സ്ഫോടനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് നിന്ന് ഭീകര സംഘത്തെ പിടികൂടിയിരിക്കുന്നത്.

Updating…