പ്രണയം നടിച്ച് ജാൻവി ലൊക്കേഷൻ ചോർത്തി, പകരമായി വിദേശത്തേക്ക് കടക്കാൻ ഡീൽ! റോഹ്തക് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചതി

Chilling Conspiracy Revealed in Rohtak Milan Dhaba Shooting: സണ്ണിയുടെ നീക്കങ്ങൾ ചോർത്തി നൽകുന്നതിന് പകരമായി തന്നെ വിദേശത്തേക്ക് കടക്കാൻ സഹായിക്കണമെന്ന് എതിർസംഘവുമായി ജാൻവി കരാറുണ്ടാക്കിയിരുന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു. പുലർച്ചെ 12.30-ഓടെയായിരുന്നു ധാബയിൽ വെടിവെയ്പ്പ് നടന്നത്. അന്ന് രാവിലെ തന്നെ ജാൻവി ബാങ്കോക്കിലേക്ക് രക്ഷപ്പെട്ടെന്നാണ് നിഗമനം

പ്രണയം നടിച്ച് ജാൻവി ലൊക്കേഷൻ ചോർത്തി, പകരമായി വിദേശത്തേക്ക് കടക്കാൻ ഡീൽ! റോഹ്തക് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചതി

പ്രതീകാത്മക ചിത്രം

Published: 

28 Nov 2026 | 04:23 PM

റോഹ്തക്: ഹരിയാനയിലെ റോഹ്തക്കിൽ മിലൻ ധാബയിലുണ്ടായ കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന ഗൂഢാലോചനയുടെ ചുരുളഴിയുന്നു. നാലു യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ, ഗുണ്ടാനേതാവായ സണ്ണി റിട്ടോളിയയുടെ കാമുകി ജാൻവി എതിരാളികളായ ഭാവു റിട്ടോളിയ സംഘത്തിൻ്റെ ഒറ്റുകാരിയായി പ്രവർത്തിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. സണ്ണിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നാല് യുവാക്കൾ കൊല്ലപ്പെട്ടെങ്കിലും, സണ്ണി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

സണ്ണിയുടെ കാമുകിയായിരുന്ന ജാൻവിയെ മാസങ്ങൾക്ക് മുൻപ് തന്നെ കൃത്യമായ ആസൂത്രണത്തോടെ ശത്രുക്കൾ അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് കടത്തിവിട്ടതാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സണ്ണിയുടെ വിശ്വാസം നേടിയെടുത്ത ജാൻവി അയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും നിർണ്ണായക വിവരങ്ങൾ എതിർസംഘത്തിന് കൈമാറുകയും ചെയ്യുകയായിരുന്നു. മിലൻ ധാബയുടെ ലൊക്കേഷൻ എതിരാളികൾക്ക് ചോർത്തി നൽകിയതും ജാൻവിയാണെന്നാണ് സംശയിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നു

സണ്ണിയുടെ നീക്കങ്ങൾ ചോർത്തി നൽകുന്നതിന് പകരമായി തന്നെ വിദേശത്തേക്ക് കടക്കാൻ സഹായിക്കണമെന്ന് എതിർസംഘവുമായി ജാൻവി കരാറുണ്ടാക്കിയിരുന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു. പുലർച്ചെ 12.30-ഓടെയായിരുന്നു ധാബയിൽ വെടിവെയ്പ്പ് നടന്നത്. അന്ന് രാവിലെ തന്നെ ജാൻവി ബാങ്കോക്കിലേക്ക് രക്ഷപ്പെട്ടെന്നാണ് നിഗമനം. പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴേക്കും അവർ രാജ്യം വിട്ടിരുന്നു. ജാൻവി ബാങ്കോക്കിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണ സംഘം

Also Read: Hyderabad Human Egg Trafficking: സ്ത്രീകൾക്ക് 30,000 രൂപ വരെ; ഹൈദരാബാദിൽ അനധികൃത അണ്ഡവിൽപ്പന; പ്രമുഖ ഫെർട്ടിലിറ്റി സെൻ്റർ ഡയറക്ടർമാർ പിടിയിൽ

അതേസമയം, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ നാലുപേരുടെ മുഖം വ്യക്തമായിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഉത്തർപ്രദേശിലെ ഒരു ക്രിമിനൽ സംഘത്തിൻ്റെ ആക്രമണത്തിൽ ജാൻവിയുടെ പിതാവും അമ്മാവനും കൊല്ലപ്പെട്ടതടക്കമുള്ള കുടുംബ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ പഴയ സംഭവങ്ങളും ഭാവു റിട്ടോളിയ സംഘവും ഹണിട്രാപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

ആരാണ് ജാൻവി?

ഉത്തർപ്രദേശിലെ കുപ്രസിദ്ധ ‘ലേഡി ഡോൺ’ ബബ്ലി ദേവിയുടെ മകളാണ് ജാൻവി. കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ, തുടങ്ങി നിരവധി ഗുരുതര കേസുകൾ ഇവരുടെ പേരിലുണ്ട്. പോലീസ് തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്ന ബബ്ലി ദേവി പലതവണ ജയിലിലാവുകയും പോലീസ് ഏറ്റുമുട്ടലുകൾ നേരിടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ സ്വത്തുക്കൾ പോലീസ് കണ്ടുകെട്ടിയിരുന്നു. വിവാഹിതയായിരുന്ന ജാൻവി ഹരിയാനയിലെ പാനിപ്പത്തിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് ഭർത്താവുമായി വേർപിരിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

English Summary

In Rohtak’s Milan Dhaba quadruple murder, police suspect UP lady don Babli Devi’s daughter Jahnvi honeytrapped Sunny Ritolia for the rival Bhau gang before fleeing to Bangkok the next morning.

Loading...
Unable to load recommendations.
Follow Us
Related Stories
‘നാരി ശക്തി നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി
മണ്ഡല പുനർനിർണയ ബില്ലിന് പച്ചക്കൊടി കാട്ടി ഡിഎംകെ; പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കം
Bisleri Under FSSAI Scanner Again: കോളിഫോം ബാക്ടീരിയയുടെ സാനിധ്യം; ബിസ്‌ലറിക്കെതിരെ വീണ്ടും നടപടി
Women’s Reservation Bills: പ്രതിപക്ഷത്തെ ഒപ്പം കൂട്ടുമോ? മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളിൽ ബിജെപി നീക്കങ്ങൾ ശക്തം
തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണില്‍ ഇന്ന് കാര്‍ത്തിക ദീപം തെളിയിക്കും;പൊതുജനങ്ങൾക്കും ദർശനം, മലയിൽ കേന്ദ്ര സേനയെ വിന്യസിച്ചു!
Hyderabad Human Egg Trafficking: സ്ത്രീകൾക്ക് 30,000 രൂപ വരെ; ഹൈദരാബാദിൽ അനധികൃത അണ്ഡവിൽപ്പന; പ്രമുഖ ഫെർട്ടിലിറ്റി സെൻ്റർ ഡയറക്ടർമാർ പിടിയിൽ
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?