Viral video: യാത്രക്കാരുമായി പറന്നുയരുന്നതിനിടെ വിമാനത്തിൻ്റെ ടയർ ഊരിത്തെറിച്ചു, വീഡിയോ

SpiceJet plane with 75 onboard loses wheel during take-off : ടയർ കണ്ടെത്തിയതിനെ തുടർന്ന് കാണ്ഡ്ലയിലെ എയർപോർട്ട് ജീവനക്കാർ അധികാരികളെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Viral video: യാത്രക്കാരുമായി പറന്നുയരുന്നതിനിടെ വിമാനത്തിൻ്റെ ടയർ ഊരിത്തെറിച്ചു, വീഡിയോ

Viral Video Of Flight

Updated On: 

12 Sep 2025 20:45 PM

മുംബൈ: കാണ്ഡ്ല – മുംബൈ റൂട്ടിൽ സർവീസ് നടത്തിയ സ്പൈസ്ജെറ്റ് Q 400 വിമാനം ടേക്ക്-ഓഫിന് തൊട്ടു പിന്നാലെ റൺവേയിൽ നിന്ന് ഒരു ടയർ ഇളകി മാറിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിൽ സുരക്ഷിതമായി ഇറങ്ങി. വിമാനം ഷെഡ്യൂൾ ചെയ്ത യാത്ര തുടർന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെ താഴെയിറങ്ങുകയായിരുന്നു.

വിമാനം സ്വന്തം ശക്തിയിൽ ടെർമിനലിലേക്ക് നീങ്ങിയെന്നും എല്ലാ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങിയെന്നും സ്പൈസ്ജെറ്റ് അധികൃതർ എഎൻ െഎ-യോട് വ്യക്തമാക്കി. സെപ്റ്റംബർ 12 – ന് കാണ്ഡ്ലയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയ സ്പൈസ്ജെറ്റ് Q 400 വിമാനത്തിന്റെ ഒരു ടയർ ടേക്ക്-ഓഫിന് ശേഷം റൺവേയിൽ കണ്ടെത്തുകയായിരുന്നു.

വിമാനം മുംബൈയിലേക്കുള്ള യാത്ര തുടർന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. സുഗമമായ ലാൻഡിംഗിന് ശേഷം വിമാനം സ്വന്തം ശക്തിയിൽ ടെർമിനലിലേക്ക് നീങ്ങുകയും എല്ലാ യാത്രക്കാരും സാധാരണപോലെ പുറത്തിറങ്ങുകയും ചെയ്തു, എന്നും അധികൃതർ കൂട്ടിച്ചേർത്തു..

ടയർ കണ്ടെത്തിയതിനെ തുടർന്ന് കാണ്ഡ്ലയിലെ എയർപോർട്ട് ജീവനക്കാർ അധികാരികളെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്