AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കർണാടക വനത്തിൽ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി വ്യാജ, ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്തു

കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന ഷാഗ്യ വനമേഖലയിൽ വനമ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ച എവിടെയാണ് സംഭവം ഉണ്ടായത്. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ തിരച്ചിൽ നടത്തിയത്.

കർണാടക വനത്തിൽ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി വ്യാജ, ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്തു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Updated On: 15 Aug 2026 | 06:19 PM

കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന ഷാഗ്യ വനമേഖലയിൽ വനമ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ച എവിടെയാണ് സംഭവം ഉണ്ടായത്. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ തിരച്ചിൽ നടത്തിയത്.

പരിശോധന പുരോഗമിക്കുകവെ വനം വകുപ്പ് ഉദ്യോഗസ്ഥരും കാട്ടിൽ കയറിയ സംഘവും നേരിൽ കണ്ടു. പരസ്പരം കണ്ട ഉടൻ തന്നെ വേട്ടസംഘം ഉദ്യോഗസ്ഥരെക്കെതിരെ വെടിവച്ചു എന്നും തങ്ങളുടെ ജീവൻ രക്ഷിക്കാൻ തിരിച്ചു വെടിവയ്ക്കുകയാണ് ഉണ്ടായത് എന്നും കർണാടക വനം വകുപ്പ് വിശദീകരിക്കുന്നു. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് നാടൻ തോക്കും മാനിറച്ചിയും കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. പരസ്പരം ഉണ്ടായി ഏറ്റുമുട്ടലിൽ ഒരു വനം വകുപ്പ് ജീവനക്കാരനും പരുക്ക് പറ്റിയിട്ടുണ്ട്. ഇയാളെ കൊള്ളഗാലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് ഒരു പ്രതി ഓടി രക്ഷപ്പെട്ടതായും പറയുന്നു.

എന്നാൽ വനം വകുപ്പിന്റെ ഈ വാദങ്ങളെല്ലാം തള്ളി രംഗത്ത് തിരിക്കുകയാണ് ഷാഗ്യയിലെ പ്രദേശവാസികൾ. കൊല്ലപ്പെട്ട മൂന്നു പേരെയും കസ്റ്റഡിയിലെടുത്ത ശേഷം വളരെ അടുത്തുനിന്ന് വെടിവെച്ച് കൊലപ്പെടുത്തുകയാണ് ഉണ്ടായത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മരിച്ചവർ കന്നുകാലിക മേയ്ക്കാൻ വേണ്ടിയാണ് പോയത് എന്ന് ബന്ധുക്കളും പറയുന്നു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ഷാഗ്യയിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ആക്രമിക്കുക ഉണ്ടായി. ഓഫീസിലെ ഉപകരണങ്ങളും വാഹനവും മറ്റ് സാമഗ്രികളും എല്ലാം പ്രതിഷേധക്കാർ അടിച്ചു തകർത്തു.

വന്യജീവി സങ്കേതത്തിനുള്ളിൽ കൊല്ലപ്പെട്ട മൂന്നുപേരും ചേർന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയും മാംസം വേർതിരിക്കുകയും ചെയ്യുകയായിരുന്നു. ഇവരെ കണ്ടെത്തിയതോടെ ആയുധങ്ങൾ താഴെവച്ച് കീഴടങ്ങാൻ വന പാലകർ ആവശ്യപ്പെട്ടെങ്കിലും ഇവർ ഉദ്യോഗസ്ഥർക്ക് നേരെ വെടി ഉതിർക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ട്.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി മൈസൂരിലെ കെ ആർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ നടത്തി. പ്രദേശത്ത് വൻ പോലീസ് സന്നദ്ധയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്.

English Summary

Three people were killed in a confrontation with forest officials in the Shagya forest area, which falls under the Cauvery Wildlife Sanctuary in Karnataka’s Chamarajanagar district. The incident occurred early Saturday morning. The deceased have been identified as Anthony Swamy, Peter, and Kumar. Forest department officials had conducted a search in the area after receiving a tip-off that a group had entered the forest to poach wild animals.

Follow Us