AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ട്രെയിൻ വിൻഡോ തകർക്കുന്ന യാത്രക്കാരൻ, ഒരു കൂസലുമില്ല- വീഡിയോ

ഏത് ട്രെയിനിലാണ് സംഭവം എന്ന് വ്യക്തമല്ല. റീൽസിനായി ചിത്രീകരിച്ചതാണോ ഇതെന്ന് സംശയമുണ്ട്. വിവിധ എക്സ് പേജുകളിൽ ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇവരെ കാത്തിരിക്കുന്നത് അതിവ ഗുരുതരമായ ശിക്ഷാ നടപടികളാണ്, ചിലപ്പോൾ ജീവ പര്യന്തം വരെയും പ്രതികൾക്ക് ലഭിക്കാവുന്ന കുറ്റങ്ങളിൽ ഒന്ന് കൂടിയാണിത്. ആ ജീവനാന്തകാലം കേസ് തുടരുകയും ചെയ്യുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം.

Viral Video: ട്രെയിൻ വിൻഡോ തകർക്കുന്ന യാത്രക്കാരൻ, ഒരു കൂസലുമില്ല- വീഡിയോ
Train Window Vandalizing VideoImage Credit source: Screen Grab
Arun Nair
Arun Nair | Published: 05 Aug 2026 | 11:17 AM

റെയിൽവേയുമായി ബന്ധപ്പെട്ടുള്ള അതിക്രമങ്ങൾക്ക് അറുതിയില്ലാത്തതാണ് സമീപകാലത്ത് കണ്ടു വരുന്ന ട്രെൻഡ്. ഇതിന് അടിവരയിടുന്ന മറ്റൊരു സംഭവം കൂടി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഒരു പ്രകോപനവുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൻ്റെ ജനാല തകർക്കുന്ന യുവാവാണ് വീഡിയോയിലുള്ളത്. ഇതിനൊപ്പം തന്നെ രംഗങ്ങൾ മറ്റൊരാൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. ജനാലയുടെ ബീഡിംഗുകൾ ആദ്യ പറിച്ചു മാറ്റുകയും പിന്നീട് ജനാല ചവിട്ടി പിടിച്ച ശേഷം വലിച്ചിളക്കാാൻ നോക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ഏത് ട്രെയിനിലാണ് സംഭവം എന്ന് വ്യക്തമല്ല. റീൽസിനായി ചിത്രീകരിച്ചതാണോ ഇതെന്ന് സംശയമുണ്ട്. വിവിധ എക്സ് പേജുകളിൽ ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധർക്ക് തക്ക ശിക്ഷ വേണമെന്ന് ഒരു വിഭാഗം പറയുമ്പോൾ ഇതിനെതിരെ കർശന നടപടി വേണമെന്നും ആളുകൾ പറയുന്നു.

വീഡിയോ കാണാം

 


എന്ത് ശിക്ഷ ലഭിക്കും

ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഏതൊരു വസ്തുവും നശിപ്പിച്ചാൽ റെയിൽവേ ആക്ട് 1989 , സെക്ക്ഷൻ 151 പ്രകാരം അഞ്ചു വർഷം വരെ തടവോ, പിഴയോ ലഭിക്കാം. ചിലപ്പോൾ തടവ് ജീവപര്യന്തവും ആകാം. എന്തായാലും പ്രചരിക്കുന്ന വീഡിയോയോട് റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.ശക്തമായ സോഷ്യൽ മീഡിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടക്കും എന്ന കാര്യം ഉറപ്പാണ്.

English Summary

A Youth Vandalizing Sleeper Train Window and Capturing its in a Phone. Video goes viral on Social Pages. Bigger Issues are waiting for him. If the authorities find out the People those who responsible for this Action. Life Imprisonment may get on these Offences.

Follow Us