Viral Video: പെണ്ണല്ല, ബെല്ലി ഡാൻസ് ചെയ്ത് വൈറലായ വ്യക്തിയെ തൂക്കി സോഷ്യൽ മീഡിയ
Belly Dance Viral Video : നർത്തകിയും, മോഡലുമായ നോറ ഫത്തേഹിയുമായി ഇയാളെ താരതമ്യം ചെയ്യുകയാണ് പ്രേക്ഷകർ. ആരാധകർ. വീഡിയോ കണ്ട ശേഷം, നോറ ഫത്തേഹി വരെ തോറ്റു പോകുമെന്നാണ് ചിലർ കമൻ്റിട്ടത്
ഒരു ബെല്ലി ഡാൻസാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച. ഛത്തീസ്ഗഢിലെ ഒരു കോളേജിൽ നടന്ന ഫ്രഷേഴ്സ് പാർട്ടിയിലാണ് അതിശയകരമായ ബെല്ലി ഡാൻസ് ചെയ്ത ആൺകുട്ടി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. അംബികാപൂരിലെ രാജീവ് ഗാന്ധി പിജി കോളേജിലാണ് സംഭവം.
കോളേജിൽ പുതിയതായി എത്തിയ ബിഎ, ബികോം, ബിഎസ്സി, ബിസിഎ വിദ്യാർഥികൾക്കായി സീനിയേഴ്സാണ് ഫ്രെഷേഴ്സ് പാർട്ടി സംഘടിപ്പിച്ചത്. പാനി മേ ചിനി ജയ്സെ ഗോലെ രാജാ ജി എന്ന ഭോജ്പുരി ഗാനത്തിനാണ് സ്റ്റേജിലെത്തിയ വിദ്യാർത്ഥി ബെല്ലി ഡാൻസ് ചുവട് വെച്ചത്. സംഭവം എന്തായാലും വേഗം വൈറലായി.
വീഡിയോ
View this post on Instagram
ഇയാളെ ജനപ്രിയ നർത്തകിയും, മോഡലുമായ നടി നോറ ഫത്തേഹിയുമായി താരതമ്യം ചെയ്യുകയാണ് ആരാധകർ. വീഡിയോ കണ്ട ശേഷം, നോറ ഫത്തേഹി വരെ തോറ്റു പോകുമെന്നാണ് ചിലർ കമൻ്റിട്ടത്. നൃത്തം തുടങ്ങിയപ്പോൾ കാഴ്ചക്കാരായി ഇരുന്ന മറ്റ് കുട്ടികളും അതേറ്റെടുത്തു. സ്ത്രീ സമൂഹം മുഴുവൻ ഭയത്തിലാണെന്നാണ് ഒരാൾ വീഡിയോ കണ്ട ശേഷം പങ്കുവെച്ച വിവരം.സംഭവം എന്തായാലും അതിവേഗം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി.