ആലപ്പുഴയിൽ 11 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനുൾപ്പെടെ പിടിയിൽ

വരാനിരിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് ആലപ്പുഴയിലേക്ക് കടത്താൻ ശ്രമിച്ച 11 കിലോയോളം കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിലായി. ചേർത്തല പൂച്ചാക്കലിൽ വെച്ചാണ് സംഘം പോലീസിന്റെ പിടിയിലാവുന്നത്. മണപ്പുറം വേളം വേലി വീട് സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഷമീർ ഉൾപ്പെടുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴയിൽ 11 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനുൾപ്പെടെ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

22 Nov 2026 | 05:14 PM

ആലപ്പുഴ: വരാനിരിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് ആലപ്പുഴയിലേക്ക് കടത്താൻ ശ്രമിച്ച 11 കിലോയോളം കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിലായി. ചേർത്തല പൂച്ചാക്കലിൽ വെച്ചാണ് സംഘം പോലീസിന്റെ പിടിയിലാവുന്നത്. മണപ്പുറം വേളം വേലി വീട് സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഷമീർ ഉൾപ്പെടുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട സാധ്യമായത്.

സംഭവത്തിൽ പിടിയിലായ എട്ട് അംഗ സംഘത്തിൽ കൂടുതൽ പേരും 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. ആലപ്പുഴ ചേർത്തല ഭാഗത്ത് ഈ അടുത്ത് ഇടയ്ക്ക് നടന്നതിൽ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ശനിയാഴ്ച വൈകിട്ട് പള്ളിക്കവലയ്ക്ക് സമീപം നടത്തിയ പരിശോധനയിൽ 1.27 കിലോഗ്രാം കഞ്ചാവുമായി പൂച്ചാക്കൽ സ്വദേശികളായ ജിതിൻ, അരുൺകുമാർ, അലൻ വർഗീസ് എന്നിവരാണ് ആദ്യം പോലീസിന്റെ വലയിലാകുന്നത്. തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് വൻ ലഹരി ശേഖരത്തെക്കുറിച്ച് പോലീസിന് നിർണായ വിവരം ലഭിക്കുന്നത്.

തുടർന്ന് രാത്രി പത്തു മണിയോടെ മാറ്റിയ കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്താൻ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലൂടെ പൊതികളിലായി സൂക്ഷിച്ചിരുന്ന 11 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു പോലീസ്. കാറിൽ ഉണ്ടായിരുന്ന മണപ്പുറം ദാറുൽസലാം സ്വദേശി അലി ജൗഹർ, പൂച്ചാക്കൽ തെക്കേകുന്നം ചേരിയിൽ സലാഹുദ്ദീൻ അയ്യൂബ്, മണപ്പുറം നികത്തിൽ കൃഷ്ണകുമാർ, പൂച്ചാക്കൽ തസ്നീം മൻസിൽ മുഹമ്മദ് അസ്ലം, ഷമീർ, തുടങ്ങിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ മേൽനോട്ടത്തിൽ ചേർത്തല ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസ് ഓഫ് സംഘവും പൂച്ചാക്കൽ പോലീസും ചേർന്നാണ് ഓപ്പറേഷൻ ദൗത്യം പൂർത്തിയാക്കിയത്.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി