AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

വീടിനു മുകളിലെ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടി; ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം

ഇവരുടെ പഴയ വീടിന്റെ സമീപത്തുകൂടെ ലൈൻ നല്ല അകലത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് എന്നാൽ പുതിയ വീട് നിർമ്മിച്ചപ്പോൾ വൈദ്യുതി ലൈന് വീടിനോട് ചേർന്നു കൊണ്ടായിരുന്നു....

വീടിനു മുകളിലെ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടി; ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം
Thanha
Ashli C
Ashli C | Published: 12 Feb 2026 | 07:22 AM

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ ആണ് മരിച്ചത്. വീടിന്റെ ടെറസിന്റെ മുകളിലൂടെ കടന്നുപോയിരുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടുകയായിരുന്നു. ഇവരുടെ പഴയ വീടിന്റെ സമീപത്തുകൂടെ ലൈൻ നല്ല അകലത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് എന്നാൽ പുതിയ വീട് നിർമ്മിച്ചപ്പോൾ വൈദ്യുതി ലൈന് വീടിനോട് ചേർന്നു കൊണ്ടായിരുന്നു.

ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. അപകടം ഉണ്ടായ ഉടൻതന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow Us