Kerala Weather Update: ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ മാത്രം
Kerala Weather Update October 27: ഒക്ടോബർ 27 രാവിലെയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും വർധിക്കാനും; തുടർന്ന് ഒക്ടോബർ 28 രാവിലെയോടെ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെയും എത്താനും സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ഉണ്ടാകുമെന്ന് IMD. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ‘ഓർണബ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഒക്ടോബർ 27-ന് ഇത് മേഖലയിൽ അതിശക്തമായ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായും തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ, മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്ററും, പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ഒക്ടോബർ 27 രാവിലെയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും വർധിക്കാനും. തുടർന്ന് ഒക്ടോബർ 28 രാവിലെയോടെ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെയും എത്താനും സാധ്യതയുണ്ട്.
ALSO READ: അതിതീവ്ര മഴയും മണ്ണിടിച്ചിൽ ഭീതിയും: പൊന്മുടി മുതൽ വയാനാട് വരെ യാത്രകൾക്ക് വിലക്ക്
കരയിൽ പ്രവേശിച്ചതിനുശേഷം കാറ്റിന്റെ വേഗത കുറഞ്ഞ് ഒക്ടോബർ 28 വൈകുന്നേരത്തോടെ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും, ഒക്ടോബർ 29 രാവിലെയോടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആയി മാറാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും.
ഒക്ടോബർ 27 രാവിലെ മുതൽ ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഒക്ടോബർ 27 ഉച്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വർധിക്കാനും വൈകുന്നേരത്തോടെ തീരദേശ ആന്ധ്രാപ്രദേശിലെ കൃഷ്ണ മുതൽ അനകാപ്പള്ളി വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും എത്താനും സാധ്യത.
ഒക്ടോബർ 28 രാവിലെയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെയും ഉയരാൻ സാധ്യത. കരയിൽ പ്രവേശിച്ചതിനുശേഷം ഒക്ടോബർ 28 വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും, ഒക്ടോബർ 29 രാവിലെയോടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആയി മാറാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും.
ഒക്ടോബർ 27 വൈകുന്നേരം മുതൽ ഒക്ടോബർ 28 വൈകുന്നേരം വരെ തെക്കൻ ഒഡിഷ തീരത്തോടും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും.
ഒക്ടോബർ 27 വൈകുന്നേരം മുതൽ ഒക്ടോബർ 28 വൈകുന്നേരം വരെ വടക്കൻ തമിഴ്നാട് തീരത്തും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും.
ഒക്ടോബർ 27 രാത്രി മുതൽ തെക്കൻ ഒഡിഷയുടെ ഉൾപ്രദേശങ്ങളിലും തെക്കൻ ഛത്തീസ്ഗഢിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഒക്ടോബർ 27, 28 തീയതികളിൽ തമിഴ്നാട്, ഗൾഫ് ഓഫ്‍ മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മോശം കാലാവസ്ഥ കണക്കിലെടുത്ത് മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മാത്രമല്ല, ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്ന് അറിയിക്കുന്നതായും IMD.
English Summary
The India Meteorological Department (IMD) has predicted isolated light rain in various districts across the state today. Rainfall is expected in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, and Ernakulam districts. Cyclone ‘Ornab’ has formed over the central Bay of Bengal and the adjoining west-central Bay of Bengal. It is likely to intensify into a severe cyclonic storm in the region by October 27.