ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസ്സുകാരിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ
കണ്ണൂർ കൂവേരി സ്വദേശിയായ കെ വി അനുരാജ് ആണ് പോത്തൻകോട് പോലീസിന്റെ വലയിലായത്.ആളില്ലാത്ത സമയത്ത് അതിജീവിതയുടെ വീടിനകത്ത് കയറി. ഇയാൾ ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചു തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ച ശേഷം രാത്രി 12 മണി വരെ വീട്ടുകാർ ഉറങ്ങിയപ്പോഴാണ് പ്രതിസ്ഥലം വിട്ടത്...........

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസ്സുള്ള രണ്ടു വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 23 കാരനായ പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ വി അനുരാജ് ആണ് പോത്തൻകോട് പോലീസിന്റെ വലയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇയാൾ വിദ്യാർത്ഥിനികളുടെ നല്ല ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്.
ആളില്ലാത്ത സമയത്ത് അതിജീവിതയുടെ വീടിനകത്ത് കയറി…
ആദ്യം ഒരാളെയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് അതിജീവിതയുടെ കൂട്ടുകാരിയുമായും ചങ്ങാത്തത്തിലായി. ഒടുവിൽ ഇരുവരുംമായും പ്രണയം നടിച്ച് ലൈംഗികബന്ധത്തിന് വേണ്ടി കണ്ണൂരിൽ നിന്നും പോത്തൻകോട് എത്തുകയായിരുന്നു. ആളില്ലാത്ത സമയത്ത് അതിജീവിതയുടെ വീടിനകത്ത് കയറി. ഇയാൾ ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചു തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ച ശേഷം രാത്രി 12 മണി വരെ വീട്ടുകാർ ഉറങ്ങിയപ്പോഴാണ് പ്രതിസ്ഥലം വിട്ടത്.
രണ്ടാമത്തെ പെൺകുട്ടിയുടെ പീഡന വിവരവും പോലീസ് മനസ്സിലാക്കി…
കൃത്യം നടത്തിയ ശേഷം ഇരുവരുടെയും ഇൻസ്റ്റഗ്രാം ഐഡി ഇയാൾ ബ്ലോക്ക് ചെയ്തു തുടർന്ന് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയതോടെയാണ് സംഭവം വെളിച്ചത്തായത്. ആദ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ രണ്ടാമത്തെ പെൺകുട്ടിയുടെ പീഡന വിവരവും പോലീസ് മനസ്സിലാക്കി. തുടർന്ന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു കണ്ണൂരിലെത്തിയാണ് പോത്തൻകോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് ഇയാൾക്കെതിരെ നിലവിൽ രണ്ട് ഫോക്സ് കേസുകൾ തളിപ്പറമ്പിൽ സ്റ്റേഷനിലുള്ളതായാണ് റിപ്പോർട്ട്.
ENGLISH SUMMARY
A 23-year-old accused has been arrested for sexually assaulting two 14-year-old students he met on Instagram. K V Anuraj, a native of Kouveri, Kannur, has been arrested by the Pothankode police. He came to the house of a class 9 student he met on Instagram and raped him. It is reported that he took nude photos of the students and threatened them while pretending to be in love.