മദ്യപിക്കുന്നതിനിടെ ബില്ലുമായി എത്തിയ ബാർജീവനക്കാരനെ ഫോർക്ക് കൊണ്ട് കുത്തി; ഒരാൾ അറസ്റ്റിൽ
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബാർ ജീവനക്കാരൻ കണിയാപുരം സ്വദേശി ഇപ്പോഴും ചികിത്സയിലാണ്. മിഥുനടക്കമുള്ള സംഘം മദ്യപിക്കുന്നതിനിടയിൽ ബില്യമായി എത്തിയ ബാർ ജീവനക്കാരുമായി തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് നിധിനെ പിടികൂടാൻ സാധിച്ചത്. മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഇപ്പോഴും തുടരുകയാണ്.തുടർന്ന് ഇവർ വിഷ്ണുവിനെ സംഘം ചേർത് മർദ്ദിക്കുകയും പിന്നീട് ഫോർക്കുകൊണ്ട് വിഷ്ണുവിന്റെ.......
തിരുവനന്തപുരം: കഴക്കൂട്ടത്ത് ബാറിൽ സംഘർഷം. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂവാർ കരുംകുളം സ്വദേശി നിധിനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ കുളത്തൂർ ഗുരുനാഗറിന് സമീപത്തുള്ള ബാറിൽ ആയിരുന്നു ആക്രമണം നടന്നത്.. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബാർ ജീവനക്കാരൻ കണിയാപുരം സ്വദേശി ഇപ്പോഴും ചികിത്സയിലാണ്.
മിഥുനടക്കമുള്ള സംഘം മദ്യപിക്കുന്നതിനിടയിൽ ബില്യമായി എത്തിയ ബാർ ജീവനക്കാരുമായി തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഇവർ വിഷ്ണുവിനെ സംഘം ചേർത് മർദ്ദിക്കുകയും പിന്നീട് ഫോർക്കുകൊണ്ട് വിഷ്ണുവിന്റെ കണ്ണിന് നേർക്ക് കുത്താൻ ശ്രമിക്കുന്നതിനിടെ വലത് നെറ്റിയിൽ ആഴത്തിലുള്ള മുറിവേറ്റു.
തുടർന്ന് അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ നെഞ്ചിലും തലയിലും സംഘം വർദ്ധിച്ചു വലതു കൈയിലെ ചൂണ്ടുവിരൽ കടിച്ചു മുറിച്ചതും കണ്ണിൽ നേരെയുള്ള കുതിര മരണംവരെ സംഭവിച്ചുമായിരുന്നു എന്നാണ് തുമ്പ പോലീസ് പറയുന്നത്.. തുടർന്ന് പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് നിധിനെ പിടികൂടാൻ സാധിച്ചത്. മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഇപ്പോഴും തുടരുകയാണ്.
ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിയ മകനെ അച്ഛൻ തലയ്ക്കടിച്ചു കൊന്നു
ഇടുക്കി ജില്ലയിലെ ആനക്കുളത്ത് കുടുംബ വഴക്കിന് പിന്നാലെ അച്ഛൻ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആനക്കുളം സ്വദേശി ജസ്റ്റിൻ ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പിതാവ് ജോയ് വിഷം കഴിച്ചു. ആവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാടിനെ നടുക്കിയ സംഭവം ബുധനാഴ്ച രാവിലെയാണ് ഉണ്ടായത്. അതേസമയം പോലീസ് എത്തുമ്പോൾ ജോയ് അവശനിലായിരുന്നു.കൊല്ലപ്പെട്ട ജസ്റ്റിൻ ജോയ് സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. താൻ വിഷം കഴിച്ചതാണെന്ന് ജോയി അറിയിച്ചതോടെ പോലീസ് ഉടനെ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ജസ്റ്റിൻ മാതാപിതാക്കളുമായി ലഹരി ഉപയോഗിച്ച് വന്നു വഴക്കിടുന്നത് പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അത്തരത്തിൽ ബുധനാഴ്ച രാവിലെയും വീട്ടിൽ വലിയ രീതിയിലുള്ള തർക്കം ഉണ്ടാക്കി. ഇതിനിടെ കോപാകുലനായ പിതാവ് ജോയ് കമ്പി വടി എടുത്തു ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.അതേസമയം തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ജസ്റ്റിൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിട്ടുണ്ട് .
ENGLISH SUMMARY
Clashes at a bar in Kazhakoottham. One person has been arrested in the incident. Nithi, a native of Poovar Karumkulam, has been arrested. The attack took place at a bar near Gurunagar, Kulathur, at around 11:30 last night. The bar employee, a native of Kaniyapuram, who was seriously injured in the incident, is still undergoing treatment. While the group including Mithun were drinking, there was an argument with the bar employees who had arrived in Bilyam.