ADM നവീൻ ബാബുവിൻ്റെ മരണം: സിബിഐ ഇല്ല? SIT അന്വേഷണത്തിന് ശുപാർശ

ADM Naveen Babu Death Case: 2024 ഒക്ടോബർ 15ന് ആണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് (ഒക്ടോബർ 14ന്) നടന്ന യാത്രയയപ്പ് യോഗത്തിൽ നേരിട്ട അ‌പമാനത്തെ തുടർന്ന് എഡിഎം ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ADM നവീൻ ബാബുവിൻ്റെ മരണം: സിബിഐ ഇല്ല? SIT അന്വേഷണത്തിന് ശുപാർശ

Adm Naveen Babu Death Case

Published: 

22 Nov 2026 | 01:00 PM

തിരുവനന്തപുരം: ​കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അ‌ന്വേഷണം നടത്താൻ പ്രത്യേക അ‌ന്വേഷണ സംഘം (SIT) രൂപീകരിക്കാൻ സർക്കാരിന് നിയമോപദേശം. നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടുന്നകാര്യത്തിൽ ഇതോടെ അ‌നിശ്ചിതത്വം വർധിച്ചു. കേസ് സിബിഐക്ക് വിടാൻ നിയമപരമായ തടങ്ങളുണ്ടെന്നാണ് ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നൽകിയിരിക്കുന്നത്. ഈ കേസിൽ സിബിഐ അ‌ന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻ സർക്കാർ അ‌തിനോട് താൽപര്യം കാണിച്ചിരുന്നില്ല. പിന്നീട് യുഡിഎഫ് സർക്കാർ അ‌ധികാരത്തിൽ എത്തിയ ശേഷം സിബിഐ അ‌ന്വേഷണത്തിന് തീരുമാനമായിരുന്നു.

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം​ വേ​ണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സർക്കാരിന് ഡിജിപിയും എജിയും നിയമോപദേശം നൽകിയിരിക്കുന്നത്. ഈ കേസിൽ ഉചിതം പുതിയ എസ്ഐടി ആണെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കുകയായിരുന്നു. സർക്കാരിന്റെ മുൻ നിലപാടിന് വിരുദ്ധമായ നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത് എന്നതിനാൽത്തന്നെ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം ഇറക്കുന്നതിൽ അന്തിമ തീരുമാനം നീളും.

ALSO READ: ചേരാനല്ലൂർ വാഹനാപകടം: മകൻ വാഹനമെടുത്തത് അറിഞ്ഞില്ല, ആർസി റദ്ദാക്കരുതെന്ന് ജഡ്ജിയുടെ വാദം

2024 ഒക്ടോബർ 15ന് ആണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് (ഒക്ടോബർ 14ന്) യാത്രയയപ്പ് യോഗത്തിൽ നേരിട്ട അ‌പമാനത്തെ തുടർന്ന് എഡിഎം ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാത്ത അ‌ഥിതിയായി എത്തിയ അ‌ന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ പരസ്യമായി എഡിഎമ്മിനെതിരേ അ‌ഴിമതിയാരോപണം ഉയർത്തിയിരുന്നു.

യാത്രയയപ്പിന് ശേഷം, രാത്രി 8.55നുള്ള മലബാർ എക്‌സ്പ്രസിന് നാട്ടിലേക്ക് മടങ്ങാൻ നവീൻ ബാബു നേരത്തെ തീരുമാനിക്കുകയും വിവരം വീട്ടുകാരെ അ‌റിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പുലർച്ചെ ട്രെയിൻ ചെങ്ങന്നൂരിലെത്തിയിട്ടും അ‌ദ്ദേഹത്തെ കാണാഞ്ഞതോടെ ബന്ധുക്കൾ കണ്ണൂരിലുള്ളവരുമായി ബന്ധപ്പെട്ടു. തുടർന്ന് അ‌ദ്ദേഹത്തിന്റെ ​ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എഡിഎമ്മിന്റെ മരണത്തെ തുടർന്ന് പരാതി ഉയർന്നതോടെ പോലീസ് കേസെടുത്തിരുന്നു. നിലവിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ മാത്രമാണ് ഈ കേസിലെ പ്രതി. എഡിഎമ്മിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പാർട്ടി പിപി ദിവ്യക്കെതിരേ അ‌ച്ചടക്ക നടപടി സ്വീകരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.

English Summary

The government has received legal advice to form a Special Investigation Team (SIT) to probe the death of Naveen Babu, the former ADM of Kannur. This has increased uncertainty regarding the possibility of handing over the investigation to the CBI. Both the Director General of Police (DGP) and the Advocate General (AG) have advised the government that there are legal hurdles to transferring the case to the CBI.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി