വിഡി സതീശനെതിരേ ഖാർഗേയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്; സണ്ണി ജോസഫ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇതിനിടെ സണ്ണി ജോസഫ് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലാണ് കൂടിക്കാഴ്ച നടന്നത് .അടൂര്‍ പ്രകാശിന്റെ പരാതി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.അതേസമയം കേരളത്തിലെ യുഡിഎഫ് നേതാക്കൾ ചേരിതിരിഞ്ഞ് അടി ആരംഭിച്ചതിന്..........

Vd Satheesan, Adoor Prakash
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ എതിരായ ആരോപണങ്ങളിൽ ഉറച്ച് അടൂർ പ്രകാശ്. സംഭവവുമായി ബന്ധപ്പെട്ട് ദീപാ ദാസ് മുൻഷിക്ക് പരാതി നൽകിയിട്ടില്ല എന്നും മല്ലികാർജുൻ ഖാർഗയ്ക്ക് പരാതി കൈമാറി എന്നും വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് എതിരെയാണ് പരാതി നൽകിയത്. പരാതിയിൽ നിന്നും നിലപാടുകളിൽ നിന്നും പിന്നോട്ടില്ല എന്നും അടൂർ പ്രകാശ് അറിയിച്ചു. താൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പത്രവാർത്ത കണ്ടിട്ടില്ലല്ലോ താൻ കാര്യങ്ങൾ അറിയേണ്ടത് എന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് ചോദിച്ചു.
ഇതിനിടെ സണ്ണി ജോസഫ് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലാണ് കൂടിക്കാഴ്ച നടന്നത് .അടൂര്‍ പ്രകാശിന്റെ പരാതി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.അതേസമയം കേരളത്തിലെ യുഡിഎഫ് നേതാക്കൾ ചേരിതിരിഞ്ഞ് അടി ആരംഭിച്ചതിന് പിന്നാലെയാണ് ഡൽഹിയിൽ കൂടിക്കാഴ്ച നടന്നത് എന്നാണ് റിപ്പോർട്ട്.
ALSO READ:മെസിയുടെ പേരിലെ തട്ടിപ്പ്, ആദ്യ ഘട്ടത്തിൽ മുൻ മന്ത്രി അബ്ദുറഹ്മാൻ ഉൾപ്പെടെ 5 പേർ പ്രതികളാകും
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗേയുമായി ഇന്നലെ അടൂര്‍ പ്രകാശും സണ്ണി ജോസഫും വെവ്വേറെ മീറ്റുങ്ങുകള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന കോൺഗ്രസിലെ തർക്കവും അടൂർ പ്രകാശ് ഉയർത്തിയ വിമർശനങ്ങളും രാഹുൽ ഗാന്ധിയുമായി ചർച്ച നടന്നുവരികയാണ് എന്നാണ് സൂചന.
മല്ലികാർജുൻ ഖാർഗേയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്….
അതേസമയം യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് ഒരു കാര്യവും അറിയിക്കുന്നില്ല എന്നതാണ് അടൂർ പ്രകാശിന്റെ പരിഭവം. വിഷയം മല്ലികാർജുൻ ഖാർഗേയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ലെന്നും യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ലെന്നും അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. യുഡിഎഫ് സർക്കാർ നിലവിൽ വന്നതിനു ശേഷം ക്ലിഫ്ഹൗസിൽ വച്ച് ഒരു തവണ മാത്രമാണ് യോഗം ചേർന്നിട്ടുള്ളത്. കൂട്ടായ ചർച്ചകളിലൂടെയാണ് തീരുമാനം സ്വീകരിക്കേണ്ടത് എന്നും അടൂർ പ്രകാശ് വിമർശിച്ചു.
ENGLISH SUMMARY
Adoor Prakash stands firm on the allegations raised against Chief Minister V.D. Satheesan. He clarified that the complaint regarding the matter was not submitted to Deepa Dasmunshi but was instead handed over to Mallikarjun Kharge. The complaint was indeed directed against the Chief Minister. Adoor Prakash affirmed that he would not back down from the complaint or his stance.