ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മറ്റൊരു പോക്സോ കേസിലും പ്രതിയായ 18 കാരൻ അറസ്റ്റിൽ

പെൺകുട്ടി ഗർഭിണിയാണെന്ന് പോലീസ് അറിയിച്ചു. മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും അനന്തു പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ആ കേസുകളിൽ ഉൾപ്പെടുന്ന സമയത്ത് പ്രതി പ്രായപൂർത്തി ആയിട്ടുണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു. അതേസമയം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയാണ് പ്രതി പോലീസിന്റെ പിടിയിലായത്. നിലവിൽ പോലീസ് പ്രതിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും പ്രതിയെ..............

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മറ്റൊരു പോക്സോ കേസിലും പ്രതിയായ 18 കാരൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

28 Nov 2026 | 07:29 AM

ആലപ്പുഴ: കുറത്തിക്കാട് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തെക്കേക്കര വില്ലേജിൽ ചെറുകുന്ന് മുറിയിൽ നടയിൽ വടക്കത്തിൽ വീട്ടിൽ അനന്തുവാണ് പിടിയിലായത്. 18 വയസ്സുകാരനായ യുവാവ് രണ്ടു വർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് വിദ്യാർഥിനി നൽകിയിരിക്കുന്ന മൊഴി.

പ്രതി പ്രായപൂർത്തി ആയിട്ടുണ്ടായിരുന്നില്ല…

നിലവിൽ പെൺകുട്ടി ഗർഭിണിയാണെന്ന് പോലീസ് അറിയിച്ചു. മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും അനന്തു പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ആ കേസുകളിൽ ഉൾപ്പെടുന്ന സമയത്ത് പ്രതി പ്രായപൂർത്തി ആയിട്ടുണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു. അതേസമയം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയാണ് പ്രതി പോലീസിന്റെ പിടിയിലായത്. നിലവിൽ പോലീസ് പ്രതിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

ALSO READ:മലയാളി നഴ്സ് ബംഗളുരുവിലെ ലോഡ്ജിൽ കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അ‌റസ്റ്റിൽ

മലയാളി നേഴ്സ് ബാംഗ്ലൂരിൽ ലോഡ്ജിൽ കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റിൽ

മലയാളി നേഴ്സിനെ ബംഗളൂരുവിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സംഭവത്തിൽ കൊല്ലം സ്വദേശിയെ അറസ്റ്റ് ചെയ്തു. 22 വയസ്സുകാരി ആയ അടൂർ സ്വദേശിനി ഗംഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23 വയസ്സുകാരനായ ഗോകുൽ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഗംഗയും ഗോകുലും നാലുവർഷമായി അടുപ്പത്തിലായിരുന്നു. ബംഗളൂരിൽ നേഴ്സിങ് പഠിക്കുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു എന്നാണ് വിവരം. എന്നാൽ പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല.

ENGLISH SUMMARY

The police have arrested a young man in Kurathikad in connection with a case involving the sexual abuse of an underage schoolgirl, which resulted in her becoming pregnant. The arrested individual is Ananthu, a resident of Nadayil Vadakkathil House, Cherukunnu Muri, in Alappuzha Thekkekkara Village. According to the statement provided by the student, the 18-year-old man had developed a relationship with her over the course of about two years and sexually abused her on multiple occasions.

Loading...
Unable to load recommendations.
Follow Us
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?