AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഭദ്രകീർത്തിയുടെ തട്ടുകടയിൽ സുരേഷ് ​ഗോപി, മക്കളുടെ സ്നേഹത്തിൽ അഭിമാനം, ചേരാനല്ലൂർ വഴി പോകുന്നവർ കയറണമെന്ന് അഭ്യർത്ഥന

Suresh Gopi Visits Bhadrakeerthi’s Thattukada: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ തട്ടുകട സന്ദർശിച്ച് കേന്ദ്രമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപി. ചേരാനല്ലൂർ അമ്പലത്തിന് സമീപമുള്ള തട്ടുകടയിൽ എത്തിയ സുരേഷ് ഗോപി അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ജയബാലകൃഷ്ണന്റെ കുടുംബവുമായി സമയം ചെലവഴിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഭദ്രകീർത്തിയുടെ തട്ടുകടയിൽ സുരേഷ് ​ഗോപി, മക്കളുടെ സ്നേഹത്തിൽ അഭിമാനം, ചേരാനല്ലൂർ വഴി പോകുന്നവർ കയറണമെന്ന് അഭ്യർത്ഥന
Suresh Gopi IBhadrakeerthis Thattukada In Cheranalloor
Amal KV
Amal KV | Updated On: 27 Nov 2026 | 11:06 PM

ചേരാനല്ലൂരിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ തട്ടുകട സന്ദർശിച്ച് കേന്ദ്രമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപി. ചേരാനല്ലൂർ അമ്പലത്തിന് സമീപമുള്ള തട്ടുകടയിൽ എത്തിയ സുരേഷ് ഗോപി അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ജയബാലകൃഷ്ണന്റെ കുടുംബവുമായി സമയം ചെലവഴിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കട സന്ദർശിച്ച അനുഭവം പങ്കു വച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പും സുരേഷ് ഗോപി ഷെയർ ചെയ്തിട്ടുണ്ട്.

ജയബാലകൃഷ്ണന്റെ മരണത്തിന് ശേഷം മകൾ ഭദ്രകീർത്തിയുടെയും അമ്മ ബിന്ദുവിന്റെയും നേതൃത്വത്തിലാണ് ഇപ്പോൾ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കുന്നത്. തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ഛന്റെ ഓർമ്മകൾ അവശേഷിക്കുന്ന തട്ടുകട നടത്തിപ്പിനായി ഭദ്രകീർത്തി ഇറങ്ങിയത്. തളരാത്ത മനസ്സോടെ ജീവിതത്തെ തിരിച്ചുപിടിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ഹൃദയം നിറഞ്ഞ ആദരവും തോന്നുന്നു എന്നാണ് സുരേഷ് ​ഗോപി പറയുന്നത്.

Also Read: മയക്കി പിടികൂടി ഒരു കോളറുമിട്ട് “ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ” എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി

​ചേരാനല്ലൂരിൽ വാഹന അപകടത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ ഇന്ന് എത്താൻ കഴിഞ്ഞു. ചുമരിലിരുന്ന് ഇന്നും അവർക്ക് തണലേകുന്ന അച്ഛന്റെ (ജയബാലകൃഷ്ണന്റെ) ചിത്രത്തിന് മുന്നിൽ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജ്ജവം ഏവർക്കും വലിയൊരു മാതൃക ആണെന്നും തന്റെ ഫെയ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറയുന്നു.

സ്വന്തം ജോലി പോലും ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന മക്കളുടെ സ്നേഹം കാണുമ്പോൾ ഏറെ അഭിമാനം തോന്നുകയാണ് തനിക്ക്. ഇവരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ ചൂടു ദോശയും ചമ്മന്തിയും ആസ്വദിച്ച് കഴിക്കാനും, ആ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു സന്തോഷം ഉണ്ടാക്കിയ കാര്യമാണെന്നും സുരേഷ് ​ഗോപി വ്യക്തമാക്കുന്നു. ജയബാലകൃഷ്ണന്റെ ഭാര്യ പ്രിയപ്പെട്ട ബിന്ദുവിനും കുട്ടികൾക്കും എന്നും എന്റെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂർ വഴി കടന്നുപോകുന്ന ഏവരും ഈ സ്നേഹക്കടയിൽ ഒന്ന് കയറമെന്നും ഈ കുടുംബത്തിന കരുത്തായി കൂടെ നിൽക്കണമെന്നും സുരേഷ് ​ഗോപി അഭ്യർത്ഥിച്ചു.

English Summary

Union Minister and film actor Suresh Gopi visited the thattukada run by Jayabalakrishnan, who was killed in a road accident in Cheranalloor. Suresh Gopi arrived at the stall located near the Cheranalloor temple where he had a meal and spent time with Jayabalakrishnan’s family before departing. He assured the family of his full support.

Follow Us