Abin Varkey MLA: കാറപകടം; എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്

Aranmula MLA Abin Varkey Car Accident: ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം. പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Abin Varkey MLA: കാറപകടം; എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്

അബിൻ വർക്കി എംഎൽഎ

Updated On: 

05 Aug 2026 | 07:27 AM

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്ക്. അബിൻ വർക്കി എംഎൽഎയ്ക്ക് പുറമെ ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും പരിക്കുണ്ട്. പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

കഴിഞ്ഞ ദിവസം, ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം. താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ കനത്ത മഴ

പത്തനംതിട്ട ജില്ലയിൽ മഴ കനക്കുകയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. പത്തനംതിട്ട ജില്ലയിൽ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 253.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 40 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്.

കനത്ത മഴയെ തുടർന്ന് പ്രളയ സമാനമായ സാഹചര്യം നേടുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങൾ മുഖ്യമന്ത്രി വി. ഡി സതീശൻ സന്ദർശിച്ചിരുന്നു. ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ജനപ്രതിനികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് ചേർന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.  പത്തനംതിട്ടയിൽ നിലവിൽ 130 ന് മുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ എല്ലാം ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ALSO READ: കലിതുള്ളി കാലവർഷം, കനത്ത മഴ 9 ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

ഒരു ക്യാമ്പിൽ 150 ന് മുകളിൽ ആളുകൾ ആയാൽ പുതിയ ക്യാമ്പ് തുറക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ക്യാമ്പുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നു വരുന്നുണ്ട്. ഇന്ത്യക്ക് തന്നെ മാതൃകയാവുന്ന രീതിയിൽ ആയിരിക്കും ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രത്യേക സംവിധാനം ഒരുക്കുക. അതിൽ പത്തനംതിട്ട ജില്ലയ്ക്ക് ആയിരിക്കും ആദ്യ പ്രാധാന്യം കൊടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മഴക്കെടുതി: 25 മരണം

കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച സർക്കാരിന്റെ പുതിയ കണക്കുകൾ പുറത്ത്. ഓഗസ്റ്റ് നാലിന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം, കനത്ത മഴയെ തുടർന്ന് വിവിധ അ‌പകടങ്ങളിലായി സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായും 565 വീട് ഭാഗികമായും തകർന്നു.

സംസ്ഥാനത്ത് ആകെ 418 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി 18434 പേർ താമസിക്കുന്നു. കോട്ടയത്താണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് ഇതുവരെ അഞ്ച് പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടമായി. ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത് ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11). ഏറ്റവും കൂടുതൽ വീടുകൾ ഭാ​ഗികമായി തകർന്നത് പത്തനംതിട്ടയിലാണ്, 103 വീടുകളാണ് തകർന്നത്.

English Summary:

Aranmula MLA Abin Varkey,was injured in a road accident at Omalloor in Pathanamthitta while returning after participating in flood relief activities. Abin Varkey and the other occupants of the vehicle sustained minor injuries and were admitted to a nearby hospital for treatment.

Follow Us
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു