ASHA Workers Protest: ആശ്വാസം; ആശമാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരണ തദ്ദേശ സ്ഥാപനങ്ങള്‍

ASHA Workers Protest Updates: തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍, പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ എന്നീ പഞ്ചായത്തുകളും അധിക ധനസഹായം നല്‍കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തനത് ഫണ്ടില്‍ നിന്നും പണം കണ്ടെത്താനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല.

ASHA Workers Protest: ആശ്വാസം; ആശമാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരണ തദ്ദേശ സ്ഥാപനങ്ങള്‍

ആശ പ്രവര്‍ത്തകരുടെ സമരം

Published: 

27 Mar 2025 | 04:16 PM

തിരുവനന്തപുരം: ആശ പ്രവര്‍ത്തകര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. കണ്ണൂര്‍ കോര്‍പറേഷനും ആറ് നഗരസഭകളും പാലക്കാട് എലപ്പുള്ളി ഗ്രാമപഞ്ചായത്തും ആശ പ്രവര്‍ത്തകര്‍ക്ക് ബജറ്റില്‍ തുക വകയിരുത്തി. പ്രതിമാസം 7,000 രൂപ അധികം നല്‍കാന്‍ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചു.

തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍, പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ എന്നീ പഞ്ചായത്തുകളും അധിക ധനസഹായം നല്‍കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തനത് ഫണ്ടില്‍ നിന്നും പണം കണ്ടെത്താനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് അധിക വേതനം പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തെത്തിയത്.

ആശ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 2,000 രൂപ അധിക വേതനം നല്‍കണമെന്നാണ് യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തീരുമാനമുണ്ടായത്. കോര്‍പ്പറേഷന്റെ വാര്‍ഷിക ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്താനാണ് തീരുമാനം.

128 ആശമാരാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്. പ്രതിവര്‍ഷം മൂന്ന് കോടി എഴുപത്തിരണ്ടായിരം രൂപയാണ് ഇവര്‍ക്ക് അധിക വേതനം നല്‍കേണ്ടി വരിക. എലപ്പുള്ളി പഞ്ചായത്തില്‍ 1000 രൂപയാണ് ആശമാര്‍ക്ക് അധിക വേതനം നല്‍കാന്‍ തീരുമാനിച്ചത്. ഇവിടെ 33 ആശമാരാണുള്ളത്. 396 ലക്ഷം രൂപയാണ് അധിക വേതനം നല്‍കാന്‍ പഞ്ചായത്തിന് വേണ്ടി വരിക.

Also Read: ASHA Worker’s Protest: സമരം കടുക്കും; ഇന്ന് മുതല്‍ ആശമാരുടെ കൂട്ട ഉപവാസം, വീടുകളിലും പോരാട്ടം തുടരുമെന്ന് പ്രവര്‍ത്തകര്‍

കോട്ടയം നഗരസഭയിലെ ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപയാണ് ധനസഹായം നല്‍കുക. മണ്ണാര്‍ക്കാട് നഗരസഭ 2,100 രൂപയും പരുമ്പാവൂര്‍ നഗരസഭയില്‍ പ്രതിമാസം 2000 രൂപയും അധിക ഓണറേറിയം നല്‍കും. പെരുമ്പാവൂര്‍ നഗരസഭയില്‍ ആകെ 27 ആശ പ്രവര്‍ത്തകരാണ് ഉള്ളത്. മരട് നഗരസഭയും ആശമാര്‍ക്ക് 2000 രൂപ പ്രതിമാസം അധിക ഓണറേറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍