Attukal Pongala special KSRTC :പൊങ്കാലയിട്ടു മടങ്ങാൻ ട്രെയിൻ മാത്രമല്ല കെഎസ്ആർടിസിയും ഉണ്ട്… സജ്ജീകരണങ്ങൾ ഇങ്ങനെ
Attukal pongala KSRTC special bus services: പൊങ്കാല പ്രമാണിച്ച് കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സർവീസുകൾ ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Ksrtc
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നിവേദ്യത്തിന് ശേഷം ഭക്തജനങ്ങൾക്ക് സുഗമമായി വീടുകളിലേക്ക് മടങ്ങുന്നതിനായി വിപുലമായ യാത്രാ സൗകര്യങ്ങളുമായി കെഎസ്ആർടിസി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനുമായി വിവിധ റൂട്ടുകളിലേക്കുള്ള ബസുകൾ വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് …
തമ്പാനൂർ ബസ് ടെർമിനൽ ആണ് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടവർ ശ്രദ്ധിക്കേണ്ട സ്ഥലം. എല്ലാ ദീർഘദൂര സർവീസുകളും തമ്പാനൂർ സെൻട്രൽ ടെർമിനലിൽ നിന്ന് തന്നെ ആരംഭിക്കും. പാളയം – പനവിള ലൈൻ അപ്പ് ആണ് മറ്റൊരിടം. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ പാളയം മുതൽ പനവിള വരെ മുൻകൂട്ടി നിരയായി നിർത്തിയിടും. ടെർമിനലിലെ തിരക്കനുസരിച്ച് ഈ ബസുകൾ ഓരോന്നായി സ്റ്റാൻഡിലേക്ക് പ്രവേശിപ്പിക്കും.
Also Read – പൊങ്കാല ഇടാൻ വന്നവരുടെ ശ്രദ്ധയ്ക്ക്; തിരികെ പോകാനുള്ള ട്രെയിനുകൾ ഈ പ്ലാറ്റ്ഫോമിലുണ്ട്
നെയ്യാറ്റിൻകര, നേമം ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് കിള്ളിപ്പാലത്ത് നിന്ന് ബസ് സൗകര്യം ലഭ്യമാകും. മലയിൻകീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്കുള്ള ബസുകൾ ബേക്കറി ജംക‍്ഷൻ ഇവിടെ നിന്നാണ് സർവീസ് തുടങ്ങുക. തിരുവല്ലം, വിഴിഞ്ഞം ഭാഗങ്ങളിലേക്ക് പോകേണ്ടവർ കമലേശ്വരം സ്കൂളിന് മുൻവശത്തുള്ള താൽക്കാലിക സ്റ്റോപ്പിനെ ആശ്രയിക്കണം.
പൊങ്കാല പ്രമാണിച്ച് കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സർവീസുകൾ ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.