കോഴിക്കോട്ട് യുവാക്കൾ തമ്മിൽ സംഘർഷം, കത്തിക്കുത്ത്: ഒരാൾ കൊല്ലപ്പെട്ടു
Youth dies after being stabbed in Kozhikode: ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഒടുമ്പ്രയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തും മുൻപേ കുത്തേറ്റയാളെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു.
കോഴിക്കോട്: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ്(42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഒടുമ്പ്രയിൽ ആണ് സംഭവം. തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തും മുൻപേ കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മനേഷിനെ മൊബൈൽ ട്രാക്ക് ചെയ്ത് തിരുവച്ചിറ കുളത്തിനുസമീപത്തെ ഒളിസ്ഥലത്തുനിന്നും പോലീസ് പിടികൂടി.
തേനിയിൽ ജയിൽചാട്ടം: 17 പേരിൽ 13 പേർ പിടിയിൽ, തിരച്ചിൽ തുടരുന്നു
തേനി: തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽ നിന്ന് വാർഡന്മാരെ ആക്രമിച്ച് തടവുകാർ ചാടിപ്പോയ സംഭവത്തിൽ രക്ഷപ്പെട്ട 17 പ്രതികളിൽ 13 പേർ പിടിയിൽ. ബാക്കിയുള്ള നാല് പേർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ജയിൽ ജീവനക്കാരെ വകുപ്പ് സസ്‌പെൻഡ് ചെയ്തു.
ALSO READ: ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിയുടെ വീട്ടിൽ പോലീസ് പരിശോധന, നീക്കം ഹൈക്കോടതി നിർദേശത്തിൽ
തടവുകാരന് അപസ്മാരം വന്ന് ആരോഗ്യനില വഷളായെന്ന് ബഹളം വച്ചാണ് പ്രതികൾ ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്. വാതിൽ തുറന്ന അസിസ്റ്റന്റ് ജയിലറെയും സുരക്ഷാ ജീവനക്കാരെയും തടവുകാർ ആക്രമിക്കുകയും തുടർന്ന് ജയിൽ വളപ്പിലെ മതിൽ ചാടി രക്ഷപ്പെടുകയുമായിരുന്നു. 200 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള തേനി തെക്കൻപട്ടിയിലെ സബ് ജയിലിൽ നിലവിൽ 334 തടവുകാരാണ് ഉണ്ടായിരുന്നത്.
ജയിലിന് പിൻവശത്തെ കാട്ടിൽ ഒളിച്ച പ്രതികളെ ഡ്രോൺ ഉപയോഗിച്ച് പോലീസ് സംഘം കണ്ടെത്തി. ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരു പ്രതിയെ യാത്രാമധ്യേ തടഞ്ഞുനിർത്തി പോലീസ് പിടികൂടി. അതിനിടെ, സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്നതിന്റെ തെളിവാണ് ജയിൽ ചാട്ടമെന്ന് ആരോപിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി.
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയായിരുന്നു പ്രതികളുടെ ജയിൽച്ചാട്ടം. കുറ്റക്കാരായ ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നതിന്റെ തെളിവാണ് ജയിൽ ചാട്ടമെന്നും തടവുകാരുടെ എണ്ണം ജയിലിന്റെ ശേഷിയേക്കാൾ കൂടുതലായത് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായെന്നും ഇതിൽ ആഭ്യന്തര വകുപ്പിന്റെ വീഴ്ച വ്യക്തമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
English Summary
One person was killed in a stabbing incident following a clash between young men. The deceased has been identified as Baigesh (42), from Kolayakattu, Odumbra Kizhakemena. The incident occurred in Odumbra around 11:00 PM on Tuesday. Police stated that a man named Manesh, a native of Thiruvannur, is suspected of carrying out the stabbing. Manesh had fled the scene, but police tracked his mobile phone and apprehended him at a hideout near the Thiruvachira pond.