AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ഇതേ കാരണത്തിന്റെ പേരിൽ ആറുമാസം മുമ്പ് ഇവർ തമ്മിൽ സംഘർഷം ഉണ്ടായി.അന്ന് വിശാഖ് പ്രദീപിനെ ആക്രമിക്കുകയായിരുന്നു ആ കേസിൽ യുവാവ് പ്രതിയായിരുന്നുവെന്നും പോലീസ് പറയുന്നു. അതേസമയം കൊല്ലപ്പെട്ട വിശാഖ് മാനസികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എന്നും നാട്ടുകാർ നൽകുന്ന വിവര.മാത്രമല്ല ഇന്ന് കൊലപാതകം നടന്ന അതേപ്രദേശത്ത് വച്ച് ഇരുവരും.....

അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 26 Jul 2026 | 07:35 PM

തിരുവനന്തപുരം: കൈതമുക്കിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി കൊലപ്പെടുത്തി. ഇരുകൂട്ടരും തമ്മിലുള്ള അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നഗര മദ്യത്തിലെ ചാമകടയിൽ വച്ചാണ് പട്ടാപ്പകൽ കൊടും ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ ചാമക്കട സ്വദേശിയായ വിശാഖാണ് കൊല്ലപ്പെട്ടത്.

അയൽവാസിയും ബന്ധുവുമായ പ്രദീപും സംഘവുമാണ് വിശാഖിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം.അതേസമയം കൊലപാതകത്തിനുശേഷം പ്രതികളെ ഇനിയും പിടികൂടാൻ ആയിട്ടില്ല ഇവർക്കായുള്ള തിരച്ചിൽ ഊർജതമാക്കിയതായാണ് പോലീസ് അറിയിച്ചത്. സംഭവ സമയത്ത് വിശാഖ് തന്റെ വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ KL 27 H 9286 എന്ന നമ്പറിലുള്ള വെള്ളം നിറത്തിലുള്ള മാരുതി ആൾട്ടോയിലാണ് കൊലപാതകസംഘം എത്തിയത്.

ALSO READ:പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരി കച്ചവടം! തൃശ്ശൂരിൽ മുഖ്യപ്രതിക്കെതിരെ പിക്ട് ആക്ട് ചുമത്തും

വിശാഖ് മാനസികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു……

കാറിലെത്തിയ നാല് അംഗസംഘം മാരകായുധങ്ങളുമായി ആക്രമിച്ചാണ് റിപ്പോർട്ട്. യുവാവിന്റെ കൈയ്ക്കും കാലിനും ഗുരുതരമായ വെട്ടേറ്റു. കൊല നടത്തിയ ശേഷം പ്രതികൾ സംഭവം സ്ഥലത്തുനിന്നും അതേ കാറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.അയൽവാസിയായ പ്രദീപും കൊല്ലപ്പെട്ട വിശാഖും തമ്മിൽ ദീർഘനാളായി അതിർത്തി തർക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് എന്ന് പോലീസ് നൽകുന്ന വിവരം. ബന്ധുക്കൾ കൂടിയായ ഇവർ മുൻപും പലതവണ ഇതേ കാര്യത്തിന് തമ്മിൽ വഴക്കുകൾ ഉണ്ടാവുകയും പലതും കേസ് ആവുകയും ചെയ്തിരുന്നു.

ഇതേ കാരണത്തിന്റെ പേരിൽ ആറുമാസം മുമ്പ് ഇവർ തമ്മിൽ സംഘർഷം ഉണ്ടായി.അന്ന് വിശാഖ് പ്രദീപിനെ ആക്രമിക്കുകയായിരുന്നു ആ കേസിൽ യുവാവ് പ്രതിയായിരുന്നുവെന്നും പോലീസ് പറയുന്നു. അതേസമയം കൊല്ലപ്പെട്ട വിശാഖ് മാനസികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എന്നും നാട്ടുകാർ നൽകുന്ന വിവര.

മാത്രമല്ല ഇന്ന് കൊലപാതകം നടന്ന അതേപ്രദേശത്ത് വച്ച് ഇരുവരും തമ്മിൽ ഇടയ്ക്കിടക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആ സമയത്ത് നാട്ടുകാരും റസിഡൻസ് അസോസിയേഷനും ഇടപെട്ടിരുന്നുവെങ്കിലും അതൊരു കൊലപാതകത്തിലേക്ക് കലാശിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ENGLISH SUMMARY

A young man was killed by his neighbor following a border dispute in Kaithamukku. It is suspected that the border dispute between the two groups led to the murder. The murder that shook the country took place on Sunday afternoon at around 1:30 pm. The brutality took place in broad daylight at the Chamakada liquor store in the city. The victim, Visakh, a native of Chamakada, was killed in the incident.

Follow Us