AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Drug Case: പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരി കച്ചവടം! തൃശ്ശൂരിൽ മുഖ്യപ്രതിക്കെതിരെ പിക്ട് ആക്ട് ചുമത്തും

Thrissur Drug Case: പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിഷ്ണുപ്രദീപ്. ഇയാളിൽ നിന്നും അരക്കിലോ കഞ്ചാവും നാല് എംഡിഎംഎ ഗുളികളുമാണ് പോലീസ് പിടികൂടിയത്. അതേസമയം വിഷ്ണു പ്രദീപിനെതിരെ മുൻപും സമാന രീതിയിൽ ലഹരി കേസുകൾ ഉണ്ടായിരുന്നു എന്നാൽ അത് തൂക്കത്തിൽ അര കിലോയിൽ താഴെ ആയതുകൊണ്ട് തന്നെ അനായാസം ജാമ്യം നേടി.............

Thrissur Drug Case: പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരി കച്ചവടം! തൃശ്ശൂരിൽ മുഖ്യപ്രതിക്കെതിരെ പിക്ട് ആക്ട് ചുമത്തും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 26 Jul 2026 | 03:28 PM

തൃശ്ശൂർ: പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരി വില്പന നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. പ്രതിയായ വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താൻ പോലീസിന്റെ നീക്കം. ശനിയാഴ്ചയാണ് തൃശ്ശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവീസ് സ്ഥാപനത്തിൽ ലഹരിവസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ പ്രജ്വല്‍ ഗോഗോയ് എന്ന അസം സ്വദേശി പിടിയിലാകുന്നത്. 34 വയസ്സുകാരനായ പ്രജ്വലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിലേക്കും നീങ്ങുന്നത്.

പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിഷ്ണുപ്രദീപ്. ഇയാളിൽ നിന്നും അരക്കിലോ കഞ്ചാവും നാല് എംഡിഎംഎ ഗുളികളുമാണ് പോലീസ് പിടികൂടിയത്. അതേസമയം വിഷ്ണു പ്രദീപിനെതിരെ മുൻപും സമാന രീതിയിൽ ലഹരി കേസുകൾ ഉണ്ടായിരുന്നു എന്നാൽ അത് തൂക്കത്തിൽ അര കിലോയിൽ താഴെ ആയതുകൊണ്ട് തന്നെ അനായാസം ജാമ്യം നേടി പ്രതി പുറത്തിറങ്ങുകയായിരുന്നു.

ALSO READ:ലഹരിക്കടത്തിന് ഇടനിലക്കാരായി അധ്യാപികമാർ ! കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ

അതേസമയം ഈ കേസിലും ഇയാൾ പുഷ്പം പോലെ പുറത്തിറങ്ങാതിരിക്കാൻ വേണ്ടിയാണ് പോലീസിന്റെ ഈ നീക്കം. പിറ്റ് ആക്ട് ചുമത്തുന്നതിനുവേണ്ടി കോടതിയിൽ ഉടൻതന്നെ തൃശ്ശൂർ ഈസ്റ്റ് പോലീസ് അപേക്ഷ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. അതേസമയം വിഷ്ണു പ്രദീപിന് ഒപ്പം പിടിയിലായ പ്രജ്വൽ ഗൊഗോയ് കാലടിയിൽ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് ലഹരി കടത്ത് കേസിൽ രണ്ട് അധ്യാപികമാർ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് വ്യാപക പരിശോധന നടക്കുകയാണ്. ഇതിനിടയിൽ രണ്ട് അധ്യാപികമാർ പിടിയിൽ. അധ്യാപകരെ ഇടനിലക്കാരാക്കി കൊണ്ടാണ് ഇപ്പോൾ ലഹരിക്കാലത്ത് പ്രവർത്തനങ്ങൾ നടക്കുന്നു എന്ന വാർത്തകളും പുറത്ത് എത്തുന്നത്. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകോട് സ്വദേശിയുമായ കാവ്യയാണ് സംഭവത്തിൽ പിടിയിലായത്. മയക്കുമരുന്ന് വാങ്ങുന്നവർക്ക് കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചു എന്നാണ് പോലീസ് കണ്ടെത്തിയത്.

എംഡിഎംഎ പണമിപാട് കേസുകളിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ വടകര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇടപാടുകാരുമായി നേരിട്ട് കാണാതെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന കീർത്തന എന്ന അധ്യാപികയെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.

ENGLISH SUMMARY

The main accused in the incident of selling drugs under the cover of a protein powder sales center in West Kota has been arrested. The police are moving to charge the PIT Act against the accused, Vishnu Pradeep. On Saturday, Prajwal Gogoi, a native of Assam, was arrested while couriering drugs at a parcel service establishment in East Kota, Thrissur.

Follow Us