Sabarimala Pilgrimage; അയ്യപ്പഭക്തർക്ക് ആശ്വാസം! വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വയ്ക്കാം; തുടർച്ചയായ മൂന്നാം വർഷവും അനുമതി

Sabarimala Pilgrims Irumudi Kettu: ക്യാബിൻ ബാഗേജിനൊപ്പം ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. തുടർച്ചയായ മൂന്നാം വർഷമാണ് മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ഭക്തർക്ക് ഈ പ്രത്യേക ഇളവ് അനുവദിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ, ഇരുമുടികെട്ട് അയ്യപ്പഭക്തർക്ക് കൈവശം വയ്ക്കാം. മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസൺ അവസാനിക്കുന്നത് വരെയാണ് ഈ പ്രത്യേക ഇളവ് പ്രാബല്യത്തിലുണ്ടാകുക.

Sabarimala Pilgrimage; അയ്യപ്പഭക്തർക്ക് ആശ്വാസം! വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വയ്ക്കാം; തുടർച്ചയായ മൂന്നാം വർഷവും അനുമതി

Sabarimala

Published: 

22 Nov 2026 | 06:26 AM

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനായി വിമാനമാർഗ്ഗം യാത്ര ചെയ്യുന്ന അയ്യപ്പഭക്തർക്ക് ആശ്വാസ വാർത്ത. ക്യാബിൻ ബാഗേജിനൊപ്പം ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. തുടർച്ചയായ മൂന്നാം വർഷമാണ് മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ഭക്തർക്ക് ഈ പ്രത്യേക ഇളവ് അനുവദിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ, ഇരുമുടികെട്ട് അയ്യപ്പഭക്തർക്ക് കൈവശം വയ്ക്കാം.

ബിസിഎഎസ് (BCAS), സിഐഎസ്എഫ് (CISF), വിമാനത്താവള അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകി. തീർഥാടകർക്ക് യാത്രയിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സാധാരണ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം വിമാനത്തിനുള്ളിൽ തേങ്ങ പോലുള്ള വസ്തുക്കൾ കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ, ഭക്തരുടെ മതപരമായ ആചാരങ്ങളും വിശ്വാസവും കണക്കിലെടുത്ത് ഇരുമുടിക്കെട്ട് ലഗേജായി നൽകാതെ കൈവശം തന്നെ വച്ച് യാത്ര ചെയ്യാൻ ബിസിഎഎസ് പ്രത്യേക അനുമതി നൽകുകയായിരുന്നു.

ALSO READ: നിലയ്ക്കലിൽ ​ഡ്രൈവറെ മർദിച്ച ASI-യെ സസ്‌പെൻഡ് ചെയ്യും

വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം ഇരുമുടിക്കെട്ട് വിമാനത്തിനുള്ളിലേക്ക് കൊണ്ടുപോകേണ്ടത്. മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസൺ അവസാനിക്കുന്നത് വരെയാണ് ഈ പ്രത്യേക ഇളവ് പ്രാബല്യത്തിലുണ്ടാകുക. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കൂടി

ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നവംബർ 20 മുതൽ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നവംബർ 20 വൈകിട്ട് നാല് മണിവരെ 46,000 പേരാണ് മലചവിട്ടിയത്. എന്നാൽ വിർച്വൽ ക്യൂ ബുക്കിങും തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ബുക്ക് ചെയ്ത ദിവസം തന്നെ തീർത്ഥാടനത്തിന് എത്താൻ ഭക്ത‍‍ർ ശ്രമിക്കണമെന്ന് ശബരിമല എഡിഎം അഭ്യർത്ഥിച്ചു.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിന് പിന്നാലെ വിർച്വൽ ക്യൂ ബുക്കിങ് പൂർണമായിരുന്നു. എന്നാൽ ആദ്യ ദിവസങ്ങളിൽ ബുക്ക് ചെയ്തതിൽ പകുതിയോളം പേർ ദർശനത്തിന് എത്തിയില്ല. ഈ അസ്വഭാവികതയിൽ ആണ് അന്വേഷണം നടക്കുന്നത്. ഏജൻറുമാർ കൂട്ടമായി ബുക്ക് ചെയ്യുന്നുണ്ടോയെന്നെ തരത്തിൽ ആരോപണം ഉയരുന്നുണ്ട്. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. എന്നാൽ ഇന്നലെ മുതൽ ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടി. രാത്രി 12 മണിവരെ 60,635 തീർത്ഥാടകർ മലചവിട്ടി. മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയ ദിവസമായിരുന്നു നവംബർ 20.

English Summary:

Ministry of Civil Aviation has issued directions to the Bureau of Civil Aviation Security (BCAS) to permit pilgrims on way to Sabarimala to carry their sacred Irumudi Kettu as cabin baggage inside their flight. This is the third consecutive year this arrangement is being permitted.

Loading...
Unable to load recommendations.
Follow Us
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി