Chakkakomban: ഇതൊക്കെ എന്ത്! ചക്കക്കൊമ്പൻ ആരോ​ഗ്യവാനായി ആനയിറങ്കൽ ഡാമിന് സമീപനം, നീരീക്ഷണം തുടർന്ന് വനംവകുപ്പ്

Chakkakomban Latest Update: റേഡിയോ കോളർ ധരിപ്പിക്കൽ ദൗത്യത്തിന്റെ ഭാ​ഗമായി ഒന്നിലധികം തവണ മയക്കുവെടി ഏറ്റെങ്കിലും അതിലൊന്നും കുലുങ്ങാതെ ആരോ​ഗ്യവാനായി തുടരുകയാണ് ചിന്നക്കനാലിലെ ചക്കക്കൊമ്പൻ. റേഡിയോകോളർ ധരിപ്പിക്കുന്നതിനായി വനം വകുപ്പു മൂന്ന് ദിവസം നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ശനിയാഴ്ചയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവമാണ്.

Chakkakomban: ഇതൊക്കെ എന്ത്! ചക്കക്കൊമ്പൻ ആരോ​ഗ്യവാനായി ആനയിറങ്കൽ ഡാമിന് സമീപനം, നീരീക്ഷണം തുടർന്ന് വനംവകുപ്പ്

Chakkakomban

Updated On: 

28 Nov 2026 | 03:38 PM

മൂന്നാർ: റേഡിയോ കോളർ ധരിപ്പിക്കൽ ദൗത്യത്തിന്റെ ഭാ​ഗമായി ഒന്നിലധികം തവണ മയക്കുവെടി ഏറ്റെങ്കിലും അതിലൊന്നും കുലുങ്ങാതെ ആരോ​ഗ്യവാനായി തുടരുകയാണ് ചിന്നക്കനാലിലെ ചക്കക്കൊമ്പൻ. റേഡിയോകോളർ ധരിപ്പിക്കുന്നതിനായി വനം വകുപ്പു മൂന്ന് ദിവസം നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ശനിയാഴ്ചയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവമാണ്. ആനയിറങ്കൽ ഡാമിന് സമീപം അതിൻ്റെ ആവാസ വ്യവസ്ഥയിൽ ആന ആരോഗ്യവാനായി തുടരുന്നതായി വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി.കെ.വിനോദ്കുമാർ അറിയിച്ചു.

ആന പതിവ് പോലെ ഡാമിൻ്റെ പരിസരപ്രദേശങ്ങളിൽ തന്നെ തുടരുകയാണ്. മുൻപത്തെപ്പോലെ തന്നെ തീറ്റയെടുക്കുന്നുമുണ്ട്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ രാവിലെ മുതൽ ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും അതിൻ്റെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും തുടർച്ചയായി വിലയിരുത്തുമെന്നും വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ പറഞ്ഞു .ആനയിറങ്കൽ ഡാം ,301 ഏക്കർ ,സിങ്കുകണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് ആനയുടെ നിലവിലെ സഞ്ചാരം. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടികൾ ആരംഭിച്ചത്.

Also Read: മയക്കി പിടികൂടി ഒരു കോളറുമിട്ട് “ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ” എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി

ദൗത്യം പരാജയപ്പെട്ടെങ്കിലും ആനയെ നിരീക്ഷിക്കുന്ന നടപടികൾ തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇടവേളയ്ക്കു ശേഷം ഡിസംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയുള്ള സമയത്തായിരിക്കും ദൗത്യം തുടരുക എന്നും അധികൃതർ വ്യക്തമാക്കി. ദൗത്യത്തിന്റെ ഭാ​ഗമായിചിന്നക്കനാൽ പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വെള്ളിയാഴ്ചതന്നെ ഇടുക്കി ജില്ലാ കളക്ടർ പിൻവലിച്ചിരുന്നു.

നവംബർ 27-നാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ​ജനവാസമേഖലകളിൽ നിരന്തരമെത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ നവംബർ 25 മുതൽ 27 വരെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്. ഇതിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിലാണ് നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിലവിലെ ദൗത്യം താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നത്.

English Summary

Chakkakomban of Chinnakanal remains healthy and unfazed, despite being hit by tranquilizer darts multiple times during the mission to fit him with a radio collar. The Forest Department’s three-day effort to attach the radio collar proved unsuccessful. As of Saturday, Chakkakomban remains active in the Chinnakanal area.

Loading...
Unable to load recommendations.
Follow Us
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?