പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാർ ആശുപത്രിയിൽ

Cardiologist Dr. TK Jayakumar hospitalized: കഴിഞ്ഞ ദിവസം രാവിലെ പ്രഭാത നടത്തത്തിനിടെ അ‌ദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് എത്തി നടത്തിയ പരിശോധനയിൽ ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയെന്നാണ് വിവരം. രക്തക്കുഴലിൽ തടസ്സമുള്ളതിനാൽ ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തിയെന്ന് സൂപ്രണ്ട് ഡോ.ടിജി തോമസ് ജേക്കബ്ബ് അറിയിച്ചു.

പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാർ ആശുപത്രിയിൽ

Cardiologist Dr. Tk Jayakumar Hospitalized

Updated On: 

14 Aug 2026 | 11:08 AM

കൊച്ചി: കാർഡിയോളജി ചികിത്സാ രംഗത്തെ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടുമായ ഡോ.ടികെ ജയകുമാർ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ. കഴിഞ്ഞ ദിവസം രാവിലെ പ്രഭാത നടത്തത്തിനിടെ അ‌ദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് എത്തി നടത്തിയ പരിശോധനയിൽ ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയെന്നാണ് വിവരം. രക്തക്കുഴലിൽ തടസ്സമുള്ളതിനാൽ ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തിയെന്ന് സൂപ്രണ്ട് ഡോ.ടിജി തോമസ് ജേക്കബ്ബ് അറിയിച്ചു. അ‌ദ്ദേഹം ജോലി ചെയ്യുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ തുടർ ചികിത്സകൾ നടത്താമായിരുന്നുവെങ്കിലും ”സഹപ്രവർത്തകർക്ക് സമ്മർദം ഒഴിവാക്കാൻ” എറണാകുളത്തെ ലിസി ആശുപത്രിയിൽ തുടർ ചികിത്സ നടത്താൻ അ‌ദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

സുഹൃത്തായ ഡോ. ജോസ് ചാക്കോ പെരിയപ്പുറവുമായി സംസാരിച്ചശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക് ഒരുമണിയോടെ ഡോ.ജയകുമാർ എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് തിരിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മെഡിക്കൽ കോളേജിലെത്തി ഡോ. ജയകുമാറുമായി സംസാരിച്ചിരുന്നു. സ്പീക്കറുടെ നിർദേശപ്രകാരം യാത്ര സുഗമമാക്കാൻ പോലീസ് പൈലറ്റോടെയാണ് അ‌ദ്ദേഹം എറണാകുളത്തേക്ക് പോയത്.

Also Read: മുൻ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജന്മാരിൽ ഒരാളാണ് ഡോ. ടി.കെ. ജയകുമാർ. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളജിൽ ആണ് ജയകുമാർ തന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതുവഴി, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച സാധാരണക്കാർക്ക് ലഭ്യമാകുന്നു.

കോട്ടയം മെഡിക്കൽ കോളേജിനെ ഹൃദയചികിത്സാ രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ മുൻനിര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ ഡോക്ടർ ജയകുമാറിന്റെ പങ്ക് വലുതാണ്. സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന സങ്കീർണ്ണ ഹൃദയശസ്ത്രക്രിയകളും അവയവമാറ്റ ശസ്ത്രക്രിയകളും സർക്കാർ ആശുപത്രി സംവിധാനത്തിൽ ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ അദ്ദേഹം മുന്നിൽ നിന്നു.

കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി വിജയകരമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ്. 2015 സെപ്റ്റംബറിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു ഈ ചരിത്രനേട്ടം. കാർഡിയോതൊറാസിക് ശസ്ത്രക്രിയാ വിഭാഗം തലവനായ ഡോക്ടർ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായും കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടായും ഉൾപ്പെടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സർക്കാർ മേഖലയിൽ സങ്കീർണ്ണമായ അവയവമാറ്റ ശസ്ത്രക്രിയകൾ സാധ്യമാക്കിക്കൊണ്ട് കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കാൻ ഡോ. ടി.കെ ജയകുമാറിന് കഴിഞ്ഞു. ആയിരക്കണക്കിന് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ, ബൈപാസ് ശസ്ത്രക്രിയകൾ, വാൽവ് മാറ്റിവെക്കൽ, കുട്ടികളിലെ ഹൃദയശസ്ത്രക്രിയകൾ എന്നിവയ്ക്ക് നേതൃത്വം നൽകിയിട്ടുള്ള ഡോക്ടർ ജയകുമാർ കേരളത്തിന്റെ പൊതുജനാരോഗ്യ ​രംഗത്തിന് ലഭിച്ച വിലമതിക്കാനാകാത്ത അ‌മൂല്യ വ്യക്തിത്വമാണ്.

English Summary

Dr. TK Jayakumar, a cardiologist and former superintendent of Kottayam Medical College, is undergoing treatment for a health condition. He felt chest pain during his morning walk yesterday morning. He was then taken to the medical college and tested positive for a blockage in a blood vessel leading to the heart. He was later shifted to Lissy Hospital in Ernakulam for treatment, the report said.

Follow Us
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ചരിത്രം അറിയാം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു