AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal pinarayi vijayan: മക്കളെ തട്ടിക്കൊണ്ടു പോകാൻ പ്ലാനിട്ടു! തന്റെ ദൗർബല്യം എന്തെന്ന് മുഖ്യമന്ത്രി

Mohanlal pinarayi vijayan: അല്ലാതെന്തു ചെയ്യാൻ അത് ഭാര്യയോട് മക്കളോടും ഒന്നും പറയാൻ പറ്റില്ലല്ലോ എന്നു മുഖ്യമന്ത്രി പ്രതികരിച്ചു. നമ്മുടെ ദൗർബല്യം പലപ്പോഴും വിലയിരുത്തുന്നത് മറ്റുള്ളവർ ആണല്ലോ അവർ വിലയിരുത്തിയത്....

Mohanlal pinarayi vijayan: മക്കളെ തട്ടിക്കൊണ്ടു പോകാൻ പ്ലാനിട്ടു! തന്റെ ദൗർബല്യം എന്തെന്ന് മുഖ്യമന്ത്രി
Mohanlal, Pinarayi Vijayan (1)
Ashli C
Ashli C | Published: 27 Feb 2026 | 01:41 PM

എതിര്‍ പാർട്ടിയിലുള്ള ഒരു വ്യക്തി തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പ്ലാൻ ഇട്ടു എന്ന് അടുത്ത സുഹൃത്ത് വന്നു പറഞ്ഞിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങയുടെ ഏറ്റവും വലിയ ദാർബല്യം എന്താണ് എന്ന് നടൻ മോഹൻലാലിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്റെ ദൗർബല്യം തന്റെ മക്കളാണ് എന്ന് ശത്രുക്കൾക്ക് അറിയാമെന്നും, ഒരു ദിവസം രാവിലെ എഴുന്നേറ്റ് വരുമ്പോൾ അടുത്ത ഒരു സുഹൃത്ത് വീട്ടിലെത്തി. ഇരുന്നു സംസാരിക്കുമ്പോൾ തന്നോട് എതിർ ചേരിയിലുള്ള നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു വ്യക്തി തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പ്ലാൻ ഇടുന്നുണ്ട് എന്നും ശ്രദ്ധിക്കണമെന്നും ആണ് തന്നോട് പറഞ്ഞത്.

എന്നാൽ ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെന്തു ചെയ്യാൻ അത് ഭാര്യയോട് മക്കളോടും ഒന്നും പറയാൻ പറ്റില്ലല്ലോ എന്നു മുഖ്യമന്ത്രി പ്രതികരിച്ചു. നമ്മുടെ ദൗർബല്യം പലപ്പോഴും വിലയിരുത്തുന്നത് മറ്റുള്ളവർ ആണല്ലോ അവർ വിലയിരുത്തിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗർബല്യം മക്കളാണ് എന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. നടൻ മോഹൻലാലുമായി ഒന്നിച്ചുള്ള ” കണ്ടു മിണ്ടിയും ഇരുവർ ” എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ വെളിപ്പെടുത്തസുകൾ നടത്തിയത്.

ALSO READ:മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രം അതാണ്! മനസ്സ് തുറന്ന് മുഖ്യമന്ത്രി

അതേസമയം തന്റെ ജീവിതത്തിൽ സ്വാധീനിച്ച മോഹൻലാൽ കഥാപാത്രത്തെക്കുറിച്ചും മുഖ്യമന്ത്രി മനസ്സ് തുറന്നിരുന്നു. എംടിയുടെ അമൃതംഗമയ എന്ന സിനിമയാണ് മോഹൻലാലിന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അമൃതംഗമയ എന്ന ചിത്രത്തിലെ ഡോക്ടർ ഹരിദാസ് തന്നെ ഏറെ സ്വാധീനിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മലയാളികളെല്ലാവരും എന്നും ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് അമൃതം ഗമയ. തന്റെ യൗവനകാലത്ത് പറ്റിപ്പോയ ഒരു തെറ്റിന് പ്രായശ്ചിത്തം എന്നോണം ഒരു ജീവിതം മൊത്തം ത്യജിച്ച ഡോക്ടർ ഹരിദാസിന്റെ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. മലയാള സിനിമകൾ മാത്രമല്ല തമിഴ് ചിത്രങ്ങളും തന്നെ ആകർഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമായും രജനീകാന്ത് സിനിമകൾ തന്നെ ഏറെ ആകർഷിച്ചിരുന്നു. രജനീകാന്തിന്റെ കഥാപാത്രങ്ങളും സിനിമയും ശൈലികളും എല്ലാം തനിക്ക് ഇഷ്ടമായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു പറഞ്ഞു.

 

Follow Us