Masappadi Case – മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കരുക്ക് മുറുകുന്നു, കൂടുതൽ തെളിവുകൾ
Masappadi Case Veena Viajan: മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും മൊഴികളും പുറത്തുവന്നതോടെയാണ് കുരുക്ക് മുറുകുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ടാണ് യാതൊരു സേവനവും നൽകാതെ മകൾ വീണ വിജയന്റെ കമ്പനിക്ക് പണം നൽകിയതെന്ന് സിഎംആർഎൽ കമ്പനി ഉടമ കരിമണൽ കർത്ത സമ്മതിക്കുന്ന മൊഴിയാണ് ഇവരുവർക്കും വെല്ലുവിളിയായിരിക്കുന്നത്.
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും മൊഴികളും പുറത്തുവന്നതോടെയാണ് കുരുക്ക് മുറുകുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ടാണ് യാതൊരു സേവനവും നൽകാതെ മകൾ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പണം നൽകിയതെന്ന് സിഎംആർഎൽ കമ്പനി ഉടമ കരിമണൽ കർത്ത സമ്മതിക്കുന്ന മൊഴിയാണ് ഇരുവർക്കും വെല്ലുവിളിയായിരിക്കുന്നത്.
വീണ വിജയനെതിരെ കൂടുതൽ തെളിവുകളും പുറത്തു വരികയാണ് . നൽകാത്ത സേവനത്തിനായി വ്യാജ ഇൻവോയ്സ് നിർമ്മിച്ചത് ഐഫോണിൽ നിന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തി. വ്യാജ ഐടി സേവനത്തിന്റെ കരാറും ഫോണിൽ നിന്ന് ലഭിച്ചു എന്നാണ് വിവരം. സിഎംആർഎൽ കമ്പനി ഉടമയായ കരിമണൽ കർത്തയുമായി വീണ വിജയന്റെ ഇമെയിൽ ഇടപാടുകൾ നടന്നതും ഈ ഫോണിലൂടെ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഫോൺ വഴിയുള്ള ആശയവിനിമയം സേവനങ്ങളെക്കുറിച്ച് ആയിരുന്നില്ല മറിച്ച് പണമിടപാടുകളെ പറ്റിയായിരുന്നു എന്നും എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.
Also Read: സൈബർ അധിക്ഷേപത്തിൽ മാപ്പില്ല! പി കെ ശ്രീമതി നിയമനടപടിയുമായി മുന്നോട്ട്
വീണ വിജയന്റെ പേരിൽ മറ്റൊരു കമ്പനി ഉണ്ടെന്ന് കണ്ടെത്തലും ഇഡി നടത്തിയിട്ടുണ്ട്. ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയിൽ വീണ പങ്കാളിയാണ്. കോഴിക്കോട് രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനിയുടെ രേഖകൾ പിണറായിയുടെ വീട്ടിൽ നടന്ന പരിശോധനയിലാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
അതേസമയം തന്നെ മനപ്പൂർവം കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. തന്നിലേക്ക് ഇഡി അന്വേഷണം എത്തിക്കുന്നതിനാണ് ചിലർ ശ്രമിക്കുന്നത്. മാധ്യമങ്ങളിൽ തനിക്കെതിരെ വാർത്തകൾ വന്നാൽ അതെല്ലാം ശരിയാകുമോ എന്നും തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പിണറായി വിജയൻ ചോദിച്ചു. പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ – മാധ്യമങ്ങളിൽ വന്നാൽ വാർത്ത ശരിയാകുമോ? ഇതൊക്കെ മാധ്യമസൃഷ്ടിയാണ്. നിങ്ങൾ എത്ര കാലമായി ഈ വാർത്തകൾ സൃഷ്ടിക്കുന്നു. ഫലം ഉണ്ടാക്കാൻ കഴിഞ്ഞില്ലല്ലോ. നല്ല ശ്രമം നടത്തി നോക്കൂ. അന്വേഷണം എന്നിലേക്ക് എത്തിക്കാനാണ് നോക്കുന്നത്. എന്നോട് അത്ര താല്പര്യം ആണല്ലോ? വരട്ടെ എന്തെല്ലാം കണ്ടിരിക്കുന്നു.
English Summary
Pinarayi Vijayan and his daughter, Veena Vijayan, are facing increasing pressure as the net tightens around them in the ‘monthly payout’ case, following the emergence of further evidence and testimonies. A major challenge for both has arisen from the statement given by CMRL owner Karimanal Kartha, admitting that payments were made to Veena Vijayan’s company without any services being rendered—solely due to his personal closeness with Pinarayi Vijayan, who was the Chief Minister at the time.