VD Satheesan : ആടിത്തിമിർത്ത് അല്ല ബോലെലോ VDS; ‘ഞാൻ നന്നായി ഡാൻസ് കളിക്കുന്നു’ പരിഭവമേതുമില്ലാതെ മുഖ്യമന്ത്രി
CM VD Satheesan Reacts On His Viral AI Video: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം പ്രചരിക്കപ്പെടുന്ന ഒരു രസകരമായ വീഡിയോ ആണ് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്ഇബി ജീവനക്കാർക്ക് ഒപ്പം ഗ്രൂപ്പ് ഡാൻസ് കളിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായത്തോടെ നിർമ്മിച്ച ഈ വീഡിയോയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം പ്രചരിക്കപ്പെടുന്ന ഒരു രസകരമായ വീഡിയോ ആണ് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്ഇബി ജീവനക്കാർക്ക് ഒപ്പം ഗ്രൂപ്പ് ഡാൻസ് കളിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായത്തോടെ നിർമ്മിച്ച ഈ വീഡിയോയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോൾ. സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിയിലും അതിനെ തുടർന്നുണ്ടാവുന്ന പവർകട്ടിലും പ്രതിഷേധ സൂചകം എന്നോണമാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ് എന്നും സംഗീതം നൃത്തം തുടങ്ങിയ എല്ലാ കലാസൃഷ്ടികളും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച എടുക്കാൻ കഴിയും. ഇങ്ങനെ ഒരു അവസരത്തിൽ പുതിയ സാങ്കേതിക വിദ്യകളുടെ സൃഷ്ടികളെ നിയമത്തിൽ ഏതുവിധേന വ്യാഖ്യാനിക്കാൻ കഴിയും എന്ന് ചോദിച്ചാൽ മുഖ്യമന്ത്രി തന്റെ വൈറലായ ഡാൻസ് വീഡിയോയെക്കുറിച്ചും പ്രതിപാദിച്ചു. ഇന്ന് താൻ രസകരമായ ഒരു സംഭവം സോഷ്യൽ മീഡിയ വഴി കണ്ടു. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു. പെട്ടെന്ന് കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. മോഹൻലാലിനെക്കാളും എന്റെ സുഹൃത്തും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയെക്കാളും മികച്ച രീതിയിൽ ആണ് ഞാൻ ആ വീഡിയോയിൽ ഡാൻസ് കളിക്കുന്നത്. ഈ വിധമാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇന്നത്തെ കാലത്ത് പലരും പലതും ഉണ്ടാക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
Also Read : പ്രതിസന്ധിയിൽ കൈമലർത്തിയില്ല, അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം: പിണറായി വിജയൻ
ജയിലർ 2 എന്ന സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ റിലീസിനൊരുന്ന സിനിമയിലെ വൈറൽ ഗാനമായ അല്ല ബോലെലോ എന്ന പാട്ടിനൊപ്പം, സിനിമയിലേത് പോലെ അതേ സ്റ്റെപ്പിൽ കെ. എസ്. ഇ. ബി ജീവനക്കാർക്കൊപ്പം ഡാൻസ് കളിക്കുന്ന മുഖ്യമന്ത്രിയെയാണ് എ. ഐ വീഡിയോയിൽ കാണൻ കഴിയുക. മുഖ്യമന്ത്രി പറഞ്ഞ് പോലെ പെട്ടെന്ന് കണ്ടാൽ ആരായാലും ശരിക്കും വി. ഡി സതീശൻ ഡാൻസ് കളിക്കുകയാണ് എന്നേ തോന്നൂ.
സിനിമ, സംഗീതം തുടങ്ങിയ മേഖലകളിൽ ഒട്ടനവധി ആളുകളുടെ സർഗാത്മക അധ്വാനം അടങ്ങിയിട്ടുണ്ടെന്നും സാങ്കേതികവിദ്യയുടെ വളർച്ചയോടെ മറ്റുള്ളവരുടെ സൃഷ്ടികൾ അനുകരിക്കാനും പകർപ്പവകാശം ലംഘിക്കാനുമുള്ള പ്രവണത വർദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. കേരള ജുഡീഷ്യൽ അക്കാദമിയും നുവാല്‍സും സംയുക്തമായി സെമിനാർ കൊച്ചി ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹ മാധ്യമങ്ങളിലൂടെ പ്രമുഖരുടെ വരെ വ്യാജ ദൃശ്യങ്ങൾ എ.ഐ വഴി സൃഷ്ടിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഈ പുതിയ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നിയമ ചട്ടക്കൂടുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary
A video showing Chief Minister V.D. Satheesan performing a group dance with KSEB employees has been widely circulating on social media over the past few days. The Chief Minister has now responded to this video, which was created with the help of artificial intelligence.