AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PK Sreemathi: സൈബർ അധിക്ഷേപത്തിൽ മാപ്പില്ല! പി കെ ശ്രീമതി നിയമനടപടിയുമായി മുന്നോട്ട്

PK Sreemathi: പൊതുപ്രവർത്തകയുടെ നേരെ പൊടിപ്പും തൊങ്ങലും വെച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഈ പ്രായത്തിലും കേൾക്കേണ്ടിവരുന്നത് വളരെ ദുസഹമാണ്. ഇതിന് പിന്നിൽ സമൂഹത്തിൽ അവമതി ഉണ്ടാക്കുക എന്ന ദുരുദ്ദേശം മാത്രമായിരുന്നു എന്ന കാര്യത്തിൽ യാതൊരുവിധത്തിലുള്ള സംശയവുമില്ല...അതോടെ മാത്രമാണ് സമാധാനം ലഭിച്ചത് ഇനി ഒരു സഹോദരിക്കും ഈ സമൂഹത്തിൽ ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടാവാത്ത...........

PK Sreemathi: സൈബർ അധിക്ഷേപത്തിൽ മാപ്പില്ല! പി കെ ശ്രീമതി നിയമനടപടിയുമായി മുന്നോട്ട്
Pk SreemathiImage Credit source: Social Media
Ashli C
Ashli C | Updated On: 25 Jul 2026 | 08:26 AM

കണ്ണൂർ: കുന്നംകുളം മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ ഭാര്യയായി നടിച്ചുകൊണ്ട് പി കെ ശീമതി പെൻഷൻ പറ്റിയെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയവർക്ക് മാപ്പില്ലെന്നും നിയമനടപടിയായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. തന്റെ അഭിമാനം ഇല്ലാതാക്കിയവർക്ക് മേൽ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നും പി കെ ശ്രീമതി അറിയിച്ചു.

ഈ പ്രായത്തിലും കേൾക്കേണ്ടിവരുന്നത് വളരെ ദുസഹമാണ്…

ഇത്തരം പ്രചാരണങ്ങളെ തുടർന്ന് താൻ മാനസികമായി വളരെ ബുദ്ധിമുട്ടി എന്നും ഒരു പൊതുപ്രവർത്തകയുടെ നേരെ പൊടിപ്പും തൊങ്ങലും വെച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഈ പ്രായത്തിലും കേൾക്കേണ്ടിവരുന്നത് വളരെ ദുസഹമാണ്. ഇതിന് പിന്നിൽ സമൂഹത്തിൽ അവമതി ഉണ്ടാക്കുക എന്ന ദുരുദ്ദേശം മാത്രമായിരുന്നു എന്ന കാര്യത്തിൽ യാതൊരുവിധത്തിലുള്ള സംശയവുമില്ല എന്നും പി കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ:ശബരിമല തന്ത്രി നിയമനം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം ഇന്ന്

മാത്രമല്ല ഇത്തരത്തിൽ ഒരു വാർത്ത നൽകുന്നതിന് മുൻപ് തന്റെ ഭാഗമാരും ചോദിച്ചില്ല വസ്തുത പരിശോധിച്ചില്ല വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൃശൂരിലെ മുന്നേ എംഎൽഎ പി ആർ കൃഷ്ണന്റെ ഭാര്യയുടെ പേര് പി കെ ശ്രീമതിയാണെന്നും അവരാണ് പെൻഷൻ വാങ്ങിയതെന്നും അവരുടെ മകൻ തന്നെ വെളിപ്പെടുത്തൽ നടത്തിതനിക്ക് യത്. അതോടെ മാത്രമാണ് സമാധാനം ലഭിച്ചത് ഇനി ഒരു സഹോദരിക്കും ഈ സമൂഹത്തിൽ ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടാവാത്ത തരത്തിൽ നിയമനടപടി സ്വീകരിക്കുകയാണ് ലക്ഷ്യം വെക്കുന്നത് എന്നും പി കെ ശ്രീമതി.

ജനം ടിവി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം, സായാഹ്ന പത്രം കൂടാതെ ചില ഓൺലൈൻ വെബ്സൈറ്റുകൾ തുടങ്ങിയവയാണ് വാർത്ത നൽകിയത് എന്ന് ശ്രീമതി തുറന്നടിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപി വനിതാ കമ്മീഷൻ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പാലോട് രവി ബിജെപി നേതാക്കൾ എന്നിവരെല്ലാം വിളിച്ചു സംസാരിച്ചതായി ശ്രീമതി അറിയിച്ചു.

അതേസമയം മുൻ മന്ത്രി പി കെ ശ്രീമതിക്ക് നേരെ ഉണ്ടായ സൈബർ അതിക്രമത്തിൽ പരാതി സൈബർ ഓപ്പറേഷൻ ഐജിപി പ്രകാശ് ആണ് അന്വേഷിക്കുക. സാമൂഹിക മാധ്യമങ്ങളിൽ അടക്കം ശ്രീമതി നേരിട്ട് വ്യാജ പ്രചരണത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിരുന്നു. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി പരാതി ആഭ്യന്തരവകുപ്പിന് കൈമാറുകയായിരുന്നു തുടർന്നാണ് അന്വേഷണത്തിൽ സൈബർ വിഭാഗം ഐജിക്ക് നിർദ്ദേശം നൽകിയത് റിപ്പോർട്ട്.

ENGLISH SUMMARY

Legal action against the false propaganda that PK Sreemathy received a pension by pretending to be the wife of former Kunnamkulam MLA PR Krishnan. CPM Central Committee member PK Sreemathy clarified that there will be no forgiveness for those who spread false propaganda against her and that the decision will be taken to proceed with legal action.

Follow Us