AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shafi Parambil: ‘ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും’; ഷാഫി പറമ്പിലിനെതിരെ ആരോപണവുമായി സി.പി.എം ജില്ലാ സെക്രട്ടറി

CPM Palakkad Secretary Makes Serious Allegations Against Shafi Parambil: ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നുമാണ് സുരേഷ് ബാബുവിന്റെ ആരോപണം.

Shafi Parambil: ‘ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും’; ഷാഫി പറമ്പിലിനെതിരെ ആരോപണവുമായി സി.പി.എം ജില്ലാ സെക്രട്ടറി
E.N. Suresh Babu , Shafi ParambilImage Credit source: facebook
Sarika KP
Sarika KP | Published: 25 Sep 2025 | 02:33 PM

പാലക്കാട്: ഷാഫി പറമ്പിൽ എംപിയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നും ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നുമാണ് സുരേഷ് ബാബുവിന്റെ ആരോപണം.

കോൺ​ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരാണെന്നും സുരേഷ് ബാബു പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അം​ഗീകരിക്കില്ലെന്നും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാൻ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ലെന്നാണ് സുരേഷ് ബാബു പറയുന്നത്. രാഹുൽ വീണ്ടും പാലക്കാട് മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയ‍ർന്നിരിക്കുന്നത്.

Also Read:വയനാട് ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് എൻ ഡി അപ്പച്ചൻ

ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ് നടക്കുന്നത്. അതുകൊണ്ടാണ് രാഹുലിനെതിരേ ഷാഫി സംസാരിക്കാത്തതെന്നും സുരേഷ് ബാബു ആരോപിച്ചു. രാഹുൽ പാലക്കാട് മണ്ഡലത്തിൽ എത്തിയപ്പോൾ സംരക്ഷണവലയം ഒരുക്കിയത് കോൺഗ്രസ് നേതാക്കളാണ്. കോൺഗ്രസിൽനിന്ന് പുറത്താക്കി എന്ന് പേരിന് പറയുകയും പുറകിൽ കൂടി എല്ലാവിധ സംരക്ഷണവലയും തീർക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് എടുക്കുന്നത്. സ്ത്രീകളെ ഇത്രത്തോളം അതിക്രൂരമായി ലൈംഗികാതിക്രമം നടത്തിയൊരാൾക്ക് എങ്ങനെയാണ് മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാനാകുക എന്നും സുരേഷ് ബാബു ചോദിച്ചു.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രം​ഗത്ത് എത്തി. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്നും നിയമനടപടിയുമായി പോകുമെന്നും ഷാഫി പറഞ്ഞു. മറുപടി പോലും അർഹിക്കുന്നില്ല. ഇതാണോ 2026-ലെ സിപിഎമ്മിൻ്റെ തെര‍ഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണമെന്നും ഷാഫി ചോ​ദിച്ചു.