CMRL Exalogic case: മാസപ്പടിക്കേസില്‍ നിര്‍ണായക നടപടികളിലേക്ക് ഇ.ഡി, ചോദ്യംചെയ്യല്‍ ആരംഭിക്കുന്നു
ED to begin questioning on CMRL Exalogic case: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഉള്‍പ്പെട്ട മാസപ്പടി കേസില്‍ നിര്‍ണായക നടപടികളിലേക്ക് കടക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ ചോദ്യം ചെയ്യല്‍ നടപടികള്‍ ഇന്ന് ആരംഭിക്കും. ചോദ്യം ചെയ്യലിനായി സി.എം.ആര്‍.എല്ലിലെ ജീവനക്കാര്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും എന്നാണ് സൂചന. കൊച്ചിയിലെ ആസ്ഥാനത്ത് ഹാജരാകാനാണ് ഇ.ഡി ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്.
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഉള്‍പ്പെട്ട മാസപ്പടി കേസില്‍ നിര്‍ണായക നടപടികളിലേക്ക് കടക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ ചോദ്യം ചെയ്യല്‍ നടപടികള്‍ ഇന്ന് ആരംഭിക്കും. ചോദ്യം ചെയ്യലിനായി സി.എം.ആര്‍.എല്ലിലെ ജീവനക്കാര്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും എന്നാണ് സൂചന. കൊച്ചിയിലെ ആസ്ഥാനത്ത് ഹാജരാകാനാണ് ഇ.ഡി ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയും ജീവനക്കാര്‍ക്കുമടക്കം 9 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
വീണയുടെ ചോദ്യംചെയ്യല്‍ വെള്ളിയാഴ്ച
എക്‌സാലോജിക് കമ്പനി ഉടമയായ വീണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനെത്താനാണ് ഇ.ഡി സമന്‍സലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. സി.എം.ആര്‍.എല്ലില്‍ നിന്നും വീണയുടെ എക്‌സാലോജിക്ക് കമ്പനി ചെയ്യാത്ത സേവനങ്ങള്‍ക്ക് വേണ്ടി വന്‍ തുക കൈപ്പറ്റി എന്നാണ് കേസ്. ഇല്ലാത്ത ചെലവുകള്‍ കാണിച്ച് 130 കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ എന്‍ഫോര്‍സ്മന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇ.ഡി അന്വേഷണത്തെ തടയാന്‍ സി.എം.ആര്‍.എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയും ഹര്‍ജി തള്ളുകയാണുണ്ടായത്. നിരപരാധിത്വം തെളിയിക്കാന്‍ ആണെങ്കില്‍ കേസ് അന്വേഷിക്കുകയല്ലേ വേണ്ടത് എന്നാണ് കോടതി ചോദിച്ചത്.
Also Read : ഇ ഡി കേസിൽ ന്യായീകരിക്കാൻ ഇല്ല ; വീണയെ തള്ളി എംവി ഗോവിന്ദൻ
സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് വീണയ്ക്ക് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 50 ലക്ഷം രൂപയും ലഭിച്ചിരുന്നു. ചെയ്യാത്ത സേവനങ്ങള്‍ക്കാണ് ഈ തുക സ്വീകരിച്ചത് എന്നാണ് വീണയ്ക്ക് എതിരെയുള്ള ആരോപണം. അതിനാല്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകളടക്കം ചോദ്യം ചെയ്യലിന് എത്താനാണ് വീണയോട് പറഞ്ഞിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ അടക്കം 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് വലിയ പ്രതിഷേധമാണ് സി.പി.എം ഉയര്‍ത്തിയത്. തിരുവനന്തപുരത്തെ പിണറായി വിജയന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് റെയ്ഡ് പൂര്‍ത്തിയാക്കി ഇറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു.
സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടിക്കേസില്‍ വീണയ്ക്ക് വേണ്ടി വിലിയ പ്രതിരോധം തീര്‍ക്കാനില്ല എന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പിണറായി വിജയനെ ബന്ധപ്പെടുത്തിയാല്‍ പാര്‍ട്ടി ഇടപെടുമെന്നും മാസപ്പടി കേസില്‍ സി.പി.എമ്മിന് യാതൊരുവിധത്തിലുള്ള ബന്ധമില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേസില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഹാജരാകുവാന്‍ വീണയ്ക്ക് സമന്‍സ് ലഭിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.
English Summary
The Enforcement Directorate is taking crucial steps in the CMRL Exalogic case involving Opposition Leader Pinarayi Vijayan’s daughter Veena T. The interrogation process in the case will begin today. There are indications that the employees of CMRL may appear before the ED today for questioning. The ED has directed them to appear at its headquarters in Kochi.