AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ശബരിമലയില വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ നീക്കം

ശബരിമല സന്നിധാനം പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.വൈദ്യ പരിശോധനയും അല്ലെങ്കിൽ ടൈഫോയിഡ് വാക്സിനേഷൻ നടത്താതെ ആളുകളെ നേരിട്ട് കാണുക പോലും ചെയ്യാതെയാണ് പണം മാത്രം മുന്നിൽ കണ്ടുകൊണ്ട് വ്യാജ കാർഡുകൾ അച്ചടിച്ച് നൽകിയത്...........

ശബരിമലയില വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ നീക്കം
Sabarimala Image Credit source: PTI Photos
Ashli C
Ashli C | Published: 26 Oct 2026 | 02:33 PM

തിരുവനന്തപുരം: ശബരിമലയിലെ വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പിൽ താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ നീക്കം. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ടയേർഡ് സർക്കാർ ഡോക്ടർ ജെ വിൻസെന്റ് സേവ്യറിനെയാണ് സസ്പെൻഡ് ചെയ്യുക. വിഷയത്തിൽ ആരോഗ്യവകുപ്പ് പഞ്ചായത്തിന് ശുപാർശ നൽകും.

പ്രസ്തുത ഡോക്ടർ ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതേയും പണം വാങ്ങിയാണ് ഹെൽത്ത് കാർഡുകൾ നൽകിയത് എന്ന് റിപ്പോർട്ട്. സീതത്തോട് അമ്മ ക്ലിനിക്ക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിൽ ഈ ഡോക്ടർ ആണ് ഒപ്പിട്ടതെന്ന് കണ്ടെത്തി. ശബരിമല സന്നിധാനം പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

ALSO READ:ഒക്ടോബർ 28 മുതൽ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം; 12 ദിവസം യാത്ര കഠിനമാകും!

 ആളുകളെ നേരിട്ട് കാണുക പോലും ചെയ്തില്ല…

എന്നാൽ ഇവർക്ക് ഹെൽത്ത് കാർഡ് നൽകുന്ന സമയത്ത് ആവശ്യമായിട്ടുള്ള ഒരു വൈദ്യ പരിശോധനയും അല്ലെങ്കിൽ ടൈഫോയിഡ് വാക്സിനേഷൻ നടത്താതെ ആളുകളെ നേരിട്ട് കാണുക പോലും ചെയ്യാതെയാണ് പണം മാത്രം മുന്നിൽ കണ്ടുകൊണ്ട് വ്യാജ കാർഡുകൾ അച്ചടിച്ച് നൽകിയത്. എന്നാൽ ഹോട്ടൽ ഉടമകൾ എന്ന പേരിൽ എത്തിയ 18 അംഗ ആരോഗ്യവകുപ്പ് സ്ക്വാഡാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

അതേസമയം ഈ സാഹചര്യത്തിൽ അമ്മ ക്ലിനിക്കും സ്വകാര്യ ലാബും പൂട്ടണമെന്ന ശുപാർശയും നൽകിയേക്കാനാണ് സാധ്യത. ആ വ്യക്തികളെ നേരിൽ കാണാതെയും അവരുടെ ആരോഗ്യനില പരിശോധിക്കട്ടേയും പണം വാങ്ങി ഹെൽത്ത് കാടുകൾ നൽകിയെന്ന് ഇതിനോടകം കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ പോലീസ് കേസെടുക്കും എന്നും റിപ്പോർട്ട്.

ENGLISH SUMMARY

Moves are underway to suspend a temporary doctor in connection with a fake health card scam at Sabarimala. The individual set to be suspended is Dr. J. Vincent Xavier, a retired government doctor currently working at the Primary Health Centre in Seethathodu, Pathanamthitta. The Health Department will submit a recommendation regarding this matter to the Panchayat.Reports indicate that the doctor issued health cards in exchange for money, without ever meeting or examining the individuals concerned.

Follow Us