Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം! സംസ്ഥാനത്ത് ശക്തമായ മഴ ഈ ജില്ലകളിൽ
Kerala Weather Forecast And Update: വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, ഇന്ന് നൽകിയിരുന്ന റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് (Kerala Weather Forecast) പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, ഇന്ന് നൽകിയിരുന്ന റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 27 മുതൽ 30ാം തീയതി വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല എന്നത് ആശ്വാസമാണ്. എല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. നിലവിലെ ശക്തമായ മഴയ്ക്ക് നേരിയ ശമനം ഉണ്ടെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല. വരും മണിക്കൂറിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ നിലവിലുള്ള മുന്നറിയിപ്പിൽ മാറ്റം വന്നേക്കാം. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ടിവി9 മലയാളത്തിൻ്റെ കാലാവസ്ഥ എന്ന പേജ് സന്ദർശിക്കാം.
ALSO READ: ഇന്നും അതിതീവ്ര മഴ, ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആരംഭിച്ച ശക്തമായ കാറ്റ് ഒക്ടോബർ 26 രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 70–80 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കാനുള്ള സാധ്യതയുമുണ്ട്.
അറബിക്കടലിൽ ന്യൂനമർദ്ദം
തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിന് മുകളിലായും സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെയും തമിഴ്‌നാട് തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി കേരളത്തിൽ മഴ കടുക്കുമെന്നാണ് സൂചന. ഒപ്പം ബംഗാൾ ഉൾക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. അതുപോലെ, മധ്യ ബംഗാൾ ഉൾക്കടലിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി മാറും.
ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ പരമാവധി മണിക്കൂറിൽ 140 കി.മീ. വരെ വേഗതയുള്ള അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കും. ഇതിൻ്റെ ഭാഗമായി കേരളത്തിൽ ഒക്ടോബർ 27 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദവും ചുഴലിക്കാറ്റിന്റെ സ്വാധീനവും കാരണം കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
English Summary:
IMD has updated its rainfall prediction for Kerala following weather disruptions driven by a low-pressure trough and the formation of Cyclone in the Bay of Bengal. Changes In Prediction of rainfall and Alert, Check the latest Warning