AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ballon d’Or 2026: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന രാത്രി! ആരു നേടും ബാലണ്‍ ഡി ഓര്‍? എപ്പോൾ, എവിടെ കാണാം?

Ballon d’Or 2026 Live Streaming: ചരിത്രത്തിൽ ആദ്യമായി ലണ്ടനിലാണ് ബാലൺ ഡി ഓർ ചടങ്ങ് സംഘടിപ്പിക്കുന്നത്. ലണ്ടനിലുള്ള 'ലണ്ടൻ പല്ലാഡിയം' ആണ് ഈ ചടങ്ങിന് വേദിയാകുന്നത്. പ്രധാന ചടങ്ങ് 2026 ഒക്ടോബർ 27 ചൊവ്വാഴ്ച പുലർച്ചെ 1:30-ന് ആരംഭിക്കും. തിങ്കളാഴ്ച രാത്രി 10:30-ന് റെഡ് കാർപെറ്റ് പരിപാടികൾ ആരംഭിക്കും.

Ballon d’Or 2026: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന രാത്രി! ആരു നേടും ബാലണ്‍ ഡി ഓര്‍? എപ്പോൾ, എവിടെ കാണാം?
പ്രതീകാത്മക ചിത്രം Image Credit source: Philipp Schmidli/Getty Images
Jayadevan AM
Jayadevan AM | Published: 26 Oct 2026 | 02:21 PM

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആരു സ്വന്തമാക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലും ആവേശത്തിലും ലോകമെമ്പാടുമുള്ള ആരാധകര്‍. ചരിത്രത്തിൽ ആദ്യമായി ലണ്ടനിലാണ് ബാലൺ ഡി ഓർ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഹാരി കെയ്ൻ, ലാമിൻ യമാൽ, കിലിയൻ എംബാപ്പെ, ലയണൽ മെസ്സി, മൈക്കൽ ഒലീസെ, ഖവിച ഖവാരത്സ്ഖേലിയ, റോഡ്രി, ഫാബിയൻ റൂയിസ്, ജൂഡ് ബെല്ലിംഗ്ഹാം തുടങ്ങിയവരാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന് മുമ്പന്തിയിലുള്ളത്. ഹാരി കെയ്‌നാണ്‌ സാധ്യത കൂടുതലെന്നാണ് വിലയിരുത്തല്‍. യമാലും, എംബാപ്പെയുമാണ് ഹാരി കെയ്‌ന് ഭീഷണി ഉയര്‍ത്തുന്നത്.

ലണ്ടനിലുള്ള ‘ലണ്ടൻ പല്ലാഡിയം’ ആണ് ഈ ചടങ്ങിന് വേദിയാകുന്നത്. പ്രധാന ചടങ്ങ് 2026 ഒക്ടോബർ 27 ചൊവ്വാഴ്ച പുലർച്ചെ 1:30-ന് (IST) ആരംഭിക്കും. തിങ്കളാഴ്ച രാത്രി 10:30-ന് (IST) റെഡ് കാർപെറ്റ് പരിപാടികൾ ആരംഭിക്കും. പുരുഷ ജേതാവിനെ ഒക്ടോബർ 27 പുലർച്ചെ 1:30-ന് മുമ്പ് പ്രഖ്യാപിക്കാൻ സാധ്യതയില്ല.

എപ്പോള്‍, എവിടെ കാണാം?

ബാലൺ ഡി ഓർ 2026 ചടങ്ങ് DAZN ഇന്ത്യയിലൂടെ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യും. കൂടാതെ ബാലൺ ഡി ഓർ ഔദ്യോഗിക വെബ്‌സൈറ്റിലും തത്സമയ കവറേജ് ലഭ്യമായിരിക്കും. ടെലിവിഷൻ സംപ്രേക്ഷണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Also Read: ഇരട്ട ഗോളുമായി മാസ് കാട്ടി എംബാപ്പേ; എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ്

നാമനിർദ്ദേശം ചെയ്യപ്പെട്ട താരങ്ങള്‍

പുരുഷ താരങ്ങള്‍: ജൂഡ് ബെല്ലിംഗ്ഹാം, പൗ ക്യൂബാർസി, മാർക്ക് കുക്കുറെല്ല, ഔസ്മാൻ ഡെംബെലെ, ലൂയിസ് ഡയസ്, ബ്രൂണോ ഫെർണാണ്ടസ്, ഗബ്രിയേൽ, എർലിംഗ് ഹാലൻഡ്, അച്രഫ് ഹക്കിമി, ഹാരി കെയ്ൻ, ഖവിച ഖവാരത്സ്ഖേലിയ, ലാമിൻ യമാൽ, സാഡിയോ മാനെ, മാർക്വിനോസ്, ലൗതാരോ മാർട്ടിനെസ്, കിലിയൻ എംബാപ്പെ, നൂനോ മെൻഡെസ്, ലയണൽ മെസ്സി, ജോവോ നെവ്സ്, മൈക്കൽ ഒലീസെ, വില്ലിയൻ പാച്ചോ, ജൂലിയൻ ക്വിനോൻസ്, ഡെക്ലാൻ റൈസ്, റോഡ്രി, ഫാബിയൻ റൂയിസ്, വില്യം സലിബ, ഫെറാൻ ടോറസ്, ദയോട്ട് ഉപമെക്കാനോ, വിനീഷ്യസ് ജൂനിയർ, വിറ്റിന്യ.

വനിതാ താരങ്ങള്‍: സെൽമ ബച്ച, ബാർബ്ര ബാൻഡ, ക്ലാര ബുൾ, എസ്മി ബ്രഗ്‌റ്റ്‌സ്, മരിയണ കാൽഡെൻ്റി, സ്കാർലറ്റ് കാംബെറോസ്, കെർസ്റ്റിൻ കാസ്‌പരിജ്, ടെംവ ചവിങ്ഗ, കാറ്റാ കോൾ, മെൽച്ചി ഡുമോർനെ, കരോലിൻ ഗ്രഹാം ഹാൻസെൻ, അലക്‌സ് ഗ്രീൻവുഡ്, പട്രി ഗിയാറോ, പെർനില്ലെ ഹാർഡർ, യുയി ഹസേഗവ,റോസ് ലവെൽ, മാപ്പി ലിയോൺ, ലൊറേന, മെൽവിൻ മലാർഡ്, മനക മാറ്റ്സുകുബോ, വിവിയാനെ മിഡെമ, എവ പായോർ, ക്ലോഡിയ പിന, അലക്സിയ പുട്ടെല്ലാസ്‌, വെൻഡി റെനാർഡ്, അലെസിയ റുസ്സോ, ഖാദിജ ഷാ, മൊമോക്കോ തനിക്കാവ, കരോളിൻ വെയർ, ടെസ്സ വുല്ലെർട്ട്.

English Summary

The 2026 Ballon d’Or ceremony will take place at the London Palladium. Harry Kane, Lamine Yamal, and Kylian Mbappe are among the top contenders for the award. The event begins at 11:30 PM IST on October 26, 2026. Fans in India can stream the ceremony live for free on DAZN.

Follow Us