മദ്യപിച്ചെത്തി ഭാര്യ​യെ ഉപദ്രവിച്ചയാൾ തലയ്ക്ക് അ‌ടിയേറ്റ് മരിച്ചു: ഇളയമകൻ അ‌റസ്റ്റിൽ

Father dies after being beaten; son arrested: കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സന്തോഷിൻറെ ഭാര്യയും മക്കളും മണിമല ചാരുവേലി ശവക്കോട്ടഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ കുറെ നാളുകളായി സന്തോഷ് ഈ കുടുംബത്തിനൊപ്പമല്ല താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രം ചാരുവേലിയിലെ വീട്ടിലേക്കെത്തിയിരുന്ന സന്തോഷ്, ഇവിടെ വരുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.

മദ്യപിച്ചെത്തി ഭാര്യ​യെ ഉപദ്രവിച്ചയാൾ തലയ്ക്ക് അ‌ടിയേറ്റ് മരിച്ചു: ഇളയമകൻ അ‌റസ്റ്റിൽ

Father Dies After Being Beaten; Son Arrested

Published: 

12 Oct 2026 | 06:50 PM

കോട്ടയം: തലയ്ക്ക് അ‌ടിയേറ്റ് അ‌ച്ഛൻ മരിച്ചു, സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം മണിമലയിൽ താമസിക്കുന്ന സച്ചു അ‌റസ്റ്റിലായി. ശനിയാഴ്ച വൈകിട്ടാണ് സന്തോഷ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സന്തോഷിൻറെ ഭാര്യയും മക്കളും മണിമല ചാരുവേലി ശവക്കോട്ടഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ കുറെ നാളുകളായി സന്തോഷ് ഈ കുടുംബത്തിനൊപ്പമല്ല താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രം ചാരുവേലിയിലെ വീട്ടിലേക്കെത്തിയിരുന്ന സന്തോഷ്, ഇവിടെ വരുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയും ( ഒക്ടോബർ 10 ) വൈകിട്ടോടെ സന്തോഷ് ചാരുവേലിയിലെ വീട്ടിലെത്തി. തുടർന്ന് പതിവ് പോലെ ബഹളം വയ്ക്കുകയും ഭാര്യ സിന്ധുവിനെ ഉപദ്രവിക്കുകയും ചെയ്തു. അ‌മ്മയെ ഉപദ്രവിക്കുന്നത് കണ്ട്, മക്കളായ സച്ചുവും സനോജും തടയാൻ ശ്രമിച്ചപ്പോൾ അ‌വരുമായും സന്തോഷ് വഴക്കുണ്ടാക്കി.

ALSO READ: ക്രിമിനലുകളുടെ ജയിൽ സെല്ലിൽ അ‌ല്ല, മൂന്ന് പേരുടെ കൊലയാളി സു​ഹൈലിന് ഇടം കുട്ടികളുടെ ദുർഗുണ പരിഹാര പാഠശാലയിൽ

ഇതിനിടെ ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്‍റെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം.
ബഹളം കേട്ട് നാട്ടുകാർ എത്തുമ്പോൾ സന്തോഷ് വീടിന്‍റെ മുറ്റത്ത് വീണ് കിടക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

19 വയസുകാരൻ മുത്തശിയുടെ വീട്ടിൽ മരിച്ചനിലയിൽ

മണ്ണാർക്കാട്: യുവാവിനെ മുത്തശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴയിൽ കാഞ്ഞിരം അമ്പംകടവിൽ രമേഷ്-മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്. രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് മുത്തശ്ശിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം കാണുന്നത്.

വിവാഹമുറപ്പിച്ചു, പ്രണയത്തിൽനിന്ന് പിന്മാറിയ യുവതിയെ കൊക്കയിൽ തള്ളിയിട്ട് കൊന്നു

മുംബൈ: വീട്ടുകാർ മറ്റൊരാളുമായി വിവാഹമുറപ്പിച്ചതിനെ തുടർന്ന് പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലാണ് സംഭവം. തരന്നും ബഷീർ നായിക് (23) ആണ് കൊല്ലപ്പെട്ടത്. പ്രതി ശ്രീപദ് ദിനകർ വാഡു (25) പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പിന്നാലെ ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

ഗാർഗോട്ടിയിലെ അവധൂത് കോളനിയിൽ, എതിർ വീടുകളിൽ താമസിച്ചിരുന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. മഹാഗാവിലെ കോളേജിൽ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു തരന്നം. വീട്ടുകാർ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെ തരന്നം പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഈ വിവരം ശ്രീപദിനെ അറിയിച്ചതോടെ തർക്കമായി. പിന്നീട്, വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ശ്രീപദ് സംസാരിക്കാനെന്ന് പറഞ്ഞ് തരന്നമിനെ നായിക്വാഡിയിലെ ആഴമേറിയ കൊക്കയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

സംസാരത്തിനിടെ, തന്റെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും ഇനിയും ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. പ്രകോപിതനായ ശ്രീപദ് പെട്ടെന്ന് യുവതിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ യുവതി തൽക്ഷണം മരിച്ചു. പിന്നീട് സ്റ്റേഷനിലെത്തി ശ്രീപദ് കീഴടങ്ങി. സംഭവത്തിൽ പോലീസ് കൂടുതൽ അ‌ന്വേഷണം നടത്തിവരികയാണ്.

English Summary

A man died after being struck on the head; his son is in custody. The deceased has been identified as Santhosh, a native of Makkapuzha, Ranni. Sachu, a resident of Manimala, Kottayam, has been arrested in connection with the incident. Santhosh was killed on Saturday evening.

Loading...
Unable to load recommendations.
Follow Us
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ