Guruvayoor Wedding: ചിങ്ങപ്പുലരിയിൽ ഗുരുവായൂരിൽ കല്യാണപ്പൂരം! ചരിത്രത്തിലാദ്യമായി വിവാഹിതരാകാൻ 400 ഓളം ജോഡികൾ, മണ്ഡപം വേറെ പണിയും

Guruvayoor Wedding: 2024ൽ ആയിരുന്നു ഇത്തരത്തിൽ കല്യാണങ്ങൾ റെക്കോർഡ് ഇട്ടത്. 2024 സെപ്റ്റംബർ എട്ടിന് 334 കല്യാണങ്ങൾ ആയിരുന്നു ഗുരുവായൂരിൽ വച്ച് നടന്നത്. അന്ന് ബുക്ക് ചെയ്തത് 350 ലേറെ കല്യാണങ്ങളും.ഇത് സ്ഥിരം ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുന്നത്. ചെന്നൈയിലുള്ള ഒരു ഭക്തനാണ് അഞ്ചാമത്തെ കല്യാണമണ്ഡപം ഒരു വഴിപാടായി നിർമ്മിച്ചു സമർപ്പിക്കുക...........

Guruvayoor Wedding: ചിങ്ങപ്പുലരിയിൽ ഗുരുവായൂരിൽ കല്യാണപ്പൂരം! ചരിത്രത്തിലാദ്യമായി വിവാഹിതരാകാൻ 400 ഓളം ജോഡികൾ, മണ്ഡപം വേറെ പണിയും

Guruvayoor Wedding

Published: 

11 Aug 2026 | 10:59 AM

ഗുരുവായൂർ: ഗുരുവായൂരിൽ ഇക്കുറി ചിങ്ങം പുലരുന്നത് കല്യാണങ്ങളുടെ ഒരു ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ്. ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂരിൽ ബുക്ക് ചെയ്തിരിക്കുന്നത് റെക്കോർഡ് എണ്ണം കല്യാണങ്ങളാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 377 കല്യാണങ്ങളാണ് ഗുരുവായൂരിൽ ചിങ്ങം ഒന്നിന് നടക്കുന്നത്. എന്നാൽ ചിങ്ങം പുലരുന്നതിന് ഇനിയും 13 ദിവസങ്ങൾ കൂടിയുള്ള സാഹചര്യത്തിൽ കല്യാണങ്ങൾ 400 കടക്കുമെന്ന കണക്കുകൂട്ടലിലാണ് ​ഗുരുവായൂർ ദേവസ്വം ബോർഡ്.

ഒരു പുതിയ കല്യാണ മണ്ഡപം തന്നെ…

2024ൽ ആയിരുന്നു ഇത്തരത്തിൽ കല്യാണങ്ങൾ റെക്കോർഡ് ഇട്ടത്. 2024 സെപ്റ്റംബർ എട്ടിന് 334 കല്യാണങ്ങൾ ആയിരുന്നു ഗുരുവായൂരിൽ വച്ച് നടന്നത്. അന്ന് ബുക്ക് ചെയ്തത് 350 ലേറെ കല്യാണങ്ങളും.ഇക്കുറിയും കല്ല്യാണങ്ങളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മികച്ച രീതിയിലും തിരക്കുകൾ എത്തുന്നവർക്ക് പ്രകടമാകാത്ത തരത്തിലും കല്യാണങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണമാണ് ദേവസ്വം ബോർഡ് നടത്തുന്നത്. ഇതിനുവേണ്ടി ഒരു പുതിയ കല്യാണ മണ്ഡപം തന്നെ പണിയുവാൻ ആണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

ALSO READ:ഗുരുവായൂരിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമയ പൂജ തീയതി മാറ്റാൻ നീക്കം; ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കല്യാണമണ്ഡപം ഒരു വഴിപാടായി നിർമ്മിച്ചു സമർപ്പിക്കുക….

ഇത് സ്ഥിരം ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുന്നത്. ചെന്നൈയിലുള്ള ഒരു ഭക്തനാണ് അഞ്ചാമത്തെ കല്യാണമണ്ഡപം ഒരു വഴിപാടായി നിർമ്മിച്ചു സമർപ്പിക്കുക.കോതച്ചിറയിലുള്ള ശില്പി സുധീർ കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ മണ്ഡപം പണിയുന്നത്. കല്യാണമണ്ഡപത്തിന്റെ മരപ്പണികൾ ഇതിനോടകം കഴിഞ്ഞതായും റിപ്പോർട്ട്. അടുത്ത ദിവസം ഗുരുവായൂരിൽ എത്തിക്കും ശേഷം ചിങ്ങം ഒന്നിനാണ് മണ്ഡപം സ്ഥാപിക്കുക. പുതുതായി നിർമ്മിക്കുന്ന ഈ മണ്ഡപം ആയിരിക്കും ഒന്നാം നമ്പർ മണ്ഡപം.

നിലവിൽ നാലു മണ്ഡപങ്ങളാണ് ഗുരുവായൂരിൽ ഉള്ളത്. കല്യാണങ്ങൾ 200 കടക്കുമ്പോൾ തന്നെ സാധാരണമായി താൽക്കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കുകയാണ് ഗുരുവായൂരിലെ പതിവ് രീതി. എന്നാൽ ഇത്തവണ പുതുതായി പണിയുന്ന ഈ മണ്ഡപം സ്ഥിരം ആയിരിക്കും. ഇനിയുള്ള വിവാഹങ്ങൾ ഇവിടെ വച്ച് കൂടി നടത്താനുള്ള സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ മണ്ഡപം പണിയുന്നത്.

ENGLISH SUMMARY

This time, the dawn of the Chingam festival in Guruvayur is creating a history of weddings. A record number of weddings have been booked in Guruvayur on August 23, the first Sunday of the Chingam festival. According to the figures so far, 377 weddings are taking place in Guruvayur on the first day of the Chingam festival. However, with 13 more days until the Chingam festival, the Guruvayur Devaswom Board estimates that the number of weddings will cross 400.

Follow Us
എന്നും ദാരിദ്ര്യം! ഈ ശീലങ്ങൾ ഉടൻ മാറ്റുക
സാംസങ് ഗാലക്സി F70 പ്രോ 5G ടോപ് ഫീച്ചറുകൾ
തൊഴിലിടത്ത് ദുരിതങ്ങൾ! ഈ രാശികൾ സൂക്ഷിക്കുക
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു