5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

House Wife Attacked: തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു

House Wife Attacked: ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മയ്ക്ക് വെട്ടേറ്റത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

House Wife Attacked: തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു
Representational ImageImage Credit source: Freepik
nithya
Nithya Vinu | Published: 17 Mar 2025 22:57 PM

തൃശ്ശൂർ: തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു. താന്ന്യം സ്വദേശി ലീലയ്ക്കാണ് ​ഗുണ്ടാ ആക്രമണത്തിൽ വെട്ടേറ്റത്. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ലീലയുടെ അയൽവീട്ടിൽ ഒരു സംഘം അക്രമികൾ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കി. ഇതന്വേഷിക്കാൻ ലീലയുടെ മകൻ കയറിചെന്നു. സംഘം യുവാവിനെ മർദിച്ചു. മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ലീലയ്ക്ക് വെട്ടേറ്റത്. പ്രതികൾ ചെമ്മാപ്പള്ളി ഭാ​ഗത്തുള്ളവരെന്നാണ് പ്രാഥമിക വിവരം. പ്രതികൾക്കായി അന്തിക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.

ALSO READ: സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍

കൊല്ലത്ത് ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്ന് സൂചന

കൊല്ലത്ത് ബിരുദവിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്. കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ്. ആക്രമണത്തിൽ ഫെബിൻ്റെ പിതാവ് ഗോമസിനും കുത്തേറ്റു.

രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ആദ്യം പിതാവിനെയാണ് കൊലയാളി ആക്രമിച്ചത്. ഫെബിനെ ആക്രമിച്ച് മരണം ഉറപ്പാക്കിയതിന് ശേഷം കൊലയാളി വാഹനത്തിൽ മടങ്ങുകയായിരുന്നു. കാറിൽ പർദ്ദ ധരിച്ചാണ് കൊലയാളി എത്തിയത്.

അതേസമയം, കൊലപാതകത്തിന് ശേഷം കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയത്. തേജസ് രാജ് എന്നയാളാണ് കൊലപാതകി എന്നാണ് വിവരം. രാജ് എന്ന തൻ്റെ പിതാവിൻ്റെ വാഹനത്തിലാണ് ഇയാൾ എത്തിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30 വയസിന് മുകളിൽ പ്രായമുള്ളയാളാണ് തേജസ് രാജ് എന്നാണ് വിവരം. കൊല്ലം ചവറ സ്വദേശിയാണ് ഇയാൾ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.